Image

ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ; പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം: അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച് പി ശശി

Published on 03 October, 2024
ആരോപണങ്ങള്‍  രാഷ്ട്രീയ ലക്ഷ്യത്തോടെ; പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം:  അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച് പി ശശി

തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ വക്കീല്‍ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നൽകിയ പരാതിക്കത്തിലെ ആരോപണങ്ങളിലാണ് വക്കീൽ നോട്ടിസ്. തനിക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പി ശശി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ചത്.

ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. പൊതുസമ്മേളനങ്ങളിലും വാർത്താസമ്മേളനങ്ങളിലും ഉന്നയിച്ച ആരോപണങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ പരാതിയിലെ ആരോപണങ്ങളും കളവാണ്. അതെല്ലാം നിഷേധിക്കുന്നു.

പല ആരോപണങ്ങളും ശശിയെ അപകീർത്തിപ്പെടുത്താനായി ബോധപൂർവം പ്രസ്താവിച്ചതാണ്. പരാതികളിലും ഉന്നയിച്ച എല്ലാ ആരോപണങ്ങളും പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും ആരോപണം ഉടൻ പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും വക്കീൽ നോട്ടിസിൽ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക