എൻ.എസ്.എസ് കാലിഫോർണിയയുടെ ഓണാഘോഷം വൻ വിജയമായി. HUSD പെർഫോമിംഗ് ആർട്സ് സെന്ററിൽ ആയിരുന്നു ഓണാഘോഷങ്ങൾ . 11 മണിക്ക്, സദ്യയോട് കൂടി തുടങ്ങിയ പരിപാടികൾ, വൈകിട്ട് ഏഴു മണി വരെ നീണ്ടുനിന്നു. NSS കലവറയുടെ രുചികരമായ വിഭവങ്ങൾ തന്നെയായിരുന്നു ആഘോഷത്തിന്റെ മുഖ്യ ഇനം.
വിഭവ സമൃദ്ധ മായ സദ്യക്കു ശേഷം രണ്ടു മണിയോടെ നടന്ന ഉത്‌ഘാടന ചടങ്ങിനു NSS കാലിഫോർണിയ പ്രസിഡന്റ് രാജേഷ് കൊണാഗാപറമ്പത്ത് , വൈസ് പ്രസിഡന്റ് സുജിത് വിശ്വനാഥ് , സെക്രെട്ടറി ഇന്ദു നായർ, ജോയിന്റ് സെക്രെട്ടറി പ്രിയങ്ക സജീവ്, ട്രെഷറർ ശ്രീജിത്ത് നായർ, ജോയിന്റ് ട്രെഷറർ രജനി ചാന്ദ്, മുൻ പ്രസിഡന്റ് സജേഷ് രാമചന്ദ്രൻ, ട്രസ്ടീ ബോർഡ് അംഗങ്ങളായ ജയപ്രദീപ് , ഹരി ഗംഗാധരൻ സജീവ് പിള്ളയ് എന്നിവർ നേതൃത്വം നൽകി.
ഫ്രേമുണ്ട് സിറ്റി കൌൺസിൽ മെമ്പർ രാജ് സെൽവനോടൊപ്പം, മറ്റു പ്രമുഖ സംഘടനകളുടെ ഭാരവാഹികളുടെയും കമ്മ്യൂണിറ്റി ലീഡേഴ്‌സിന്റെയും സാന്നിധ്യം പരിപാടിയുടെ പകിട്ടേറ്റി. പ്രണവം ടീം അവതരിപ്പിച്ച വ്യത്യസ്തമായ തിരുവാതിരയോട് കൂടി തുടങ്ങിയ കലാപരിപാടികൾ ഏറെ പ്രശംസ പിടിച്ചുപറ്റി. നൃത്തനൃത്യങ്ങളും, ഓണപ്പാട്ടുകളും ഉൾപ്പെട്ട പരിപാടികൾ പര്യവസാനിച്ചതു, ആൻഡ്രോമിഡ എന്ന ചെറുനാടകത്തോടു കൂടിയായിരുന്നു. ബേ ഏരിയയിലെ മികച്ച കലാ പ്രതിഭകൾ ഒന്ന് ചേർന്ന JAMMS ടീമിന്റെ ഗാനമേള ഏറെ ജനശ്രദ്ധ ആകർഷിച്ചു.
സൂരജ് സേതുമാധവനും , ജിതേഷ് ചന്ദ്രനും ആയിരുന്നു പ്രോഗ്രാമിന്റെ Emcees. ഒപ്പം തന്നെ NSS വോളണ്ടിയെസിന്റെ പ്രവത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റി . ഓണം പ്രോഗ്രാമുകളുടെ പ്ലാറ്റിനം സ്പോന്സർസ് ആയ റീയൽറ്റർ മനോജ് തോമസ്, NANMA മലയാളം അക്കാദമി, ഗോൾഡ് സ്പോന്സർസ് ആയ, ഗ്രോവിങ് സ്റ്റാർസ്, ഡ്രീം ബിൽഡേഴ്‌സ്, സിൽവർ സ്പോന്സർസ് ആയ ഫാമിലി ഡെന്റിസ്റ്റി എന്നിവരോടുള്ള നന്ദി വാക്കുകൾക്കതീതമാണന്നു ട്രെഷറർ ശ്രീജിത്ത് നായർ അറിയിച്ചു.
ഓണാഘോഷങ്ങൾ ഏറ്റവും ഭംഗിയായി നടത്തുന്നതിൽ പങ്കു വഹിച്ച ഏവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞുകൊണ്ടാണ് ജോയിന്റ് ട്രഷറർ രജനി പരിപാടികൾക്ക് പരിസമാപ്തി കുറിച്ചത്.
പ്രവാസി ചാനലിന് വേണ്ടി ഇന്ദു നായർക്കൊപ്പം കാലിഫോർണിയ റീജിയണൽ ഡയറക്ടർ സജൻ മൂലപ്ലാക്കൽ തയ്യാറാക്കിയ റിപ്പോർട്ട്