ഫിലാഡല്‍ഫിയാ, യു.എസ്.എ.: അമേരിയ്ക്കന്‍ പ്രസിഡന്റ് ഇലക്ഷനിലെ മുഖ്യസ്ഥാനാര്‍ത്ഥികളായ മുന്‍ അമേരിയ്ക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെയും മുഖ്യവിഷയം അബോര്‍ഷന്‍ നിയമ നിര്‍മ്മാണമായി അമേരിയ്ക്കന്‍ ജനതയ്ക്കുതോന്നിയ്ക്കുന്നു. ഗര്‍ഭിണിയായ യുവതിയുടെ ചിന്താഗതിയെ നിശേഷം നിരാകരിച്ചു ഉദരത്തില്‍ ഉദയം ചെയ്ത ഗര്‍ഭ ശിശുവിന്റെ ജീവിയ്ക്കുവാനുള്ള അവകാശത്തെയും ആഗ്രഹത്തേയും അവഗണിയ്ക്കണമെന്നോ അനുകൂലിയ്ക്കണമെന്നോ ഉള്ള ഭിന്നാഭിപ്രായങ്ങള്‍ തമ്മിലുള്ള വാദപ്രതിവാദം അമേരിയ്ക്കന്‍ രാഷ്ട്രീയപാര്‍ട്ടി അംഗങ്ങളും അശേഷം രാഷ്ട്രീയം ഇല്ലാത്ത സാധാരണ ജനങ്ങളും പരസ്പരമായും സംഘടിതമായും വര്‍ഷങ്ങളായി നടക്കുന്നു.
1973-ലെ അമേരിയ്ക്കന്‍ സുപ്രീംകോര്‍ട്ട് റോ വേഴ്‌സസ് വെയ്ഡ് കേസ് വിധിപ്രകാരം അബോര്‍ഷന്‍ നടത്തുന്നതിനോ ഗര്‍ഭശിശുവിനെ പരിരക്ഷിയ്ക്കുന്നതിനോ ഉള്ള പരമാധികാരം ഗര്‍ഭിണികള്‍ക്കു നല്‍കിയെങ്കിലും വിരുദ്ധരുടെ പ്രതിക്ഷേധപ്രകടനങ്ങള്‍ അന്തമില്ലാതെ തുടരുന്നു. സര്‍ക്കാര്‍ തല ത്തില്‍നിന്നും ഔദ്യോഗിക തലത്തില്‍നിന്നും വിഭാവനയിലും ഉപരിയായ സാമ്പത്തിക സഹായം ഗര്‍ഭിണികള്‍ക്കും നവജാത ശിശുവിനും അമേരിയ്ക്കയില്‍ ലഭിക്കുന്നുണ്ടെങ്കിലും അബോര്‍ഷന്‍സ് വര്‍ദ്ധിയ്ക്കുകയാണ്.
2020-ല്‍ ഇവിടെ 9.30 ലക്ഷം അബോര്‍ ഷന്‍ നടന്നതായും 2023-ല്‍ 10.27 ലക്ഷം ആയി വര്‍ദ്ധിച്ചതായും വിസ്‌കോണ്‍സിന്‍ സ്റ്റേറ്റിലെ അബോര്‍ഷന്‍ പ്രൊവിഷന്‍ സ്റ്റഡി വെളിപ്പെടുത്തുന്നു. പല സംസ്ഥാനങ്ങളിലും അബോര്‍ ഷന് വ്യക്തമായ നിയന്ത്രണം ഉണ്ടെങ്കിലും ഗര്‍ഭഛിദ്രത്തിനുവേണ്ടി നിബന്ധനകള്‍ ലളിതമായുള്ള നഗരങ്ങളിലേയ്ക്ക് ഗര്‍ഭിണികള്‍ പോകുന്നു. 141.7 കോടി ജനസംഖ്യയുള്ള ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം ശരാശരി 1.66 കോടി അബോര്‍ഷന്‍ നടക്കുന്നതായി റീജണല്‍ ആന്റ് സബ് റീജണല്‍ ഡേറ്റ ഫോര്‍ ഏഷ്യയിലെ 2023-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ഡ്യയിലെയും അമേരിയ്ക്കയിലേയും ജനസംഖ്യ അനുപാതത്തിന്‍പ്രകാരം ഇന്‍ഡ്യയിലെ അബോര്‍ഷന്‍സ് ഏകദേശം 17 മടങ്ങ് വര്‍ദ്ധനവിലാണ്.
അമേരിയ്ക്കയിലെ ഗര്‍ഭനിരോധന സംവിധാനങ്ങളും ഇന്‍ഡ്യയിലെ പരിമിതമായ സംവിധാനങ്ങളും തമ്മിലുള്ള വ്യതിയാനം വളരെയാണ്. ഗര്‍ഭനിരോധന ഔഷധങ്ങളുടെ അഭാവവും സാമ്പത്തിക പരാധീനതയും മൂലം ഗര്‍ഭധാരണം ഇന്‍ഡ്യയില്‍ അധികമാണ്. ഇന്‍ഡ്യ ഉള്‍പ്പെടെ സൗത്ത് ഈസ്റ്റ് മേഖലയില്‍ 2015-2019 കാലഘട്ടത്തില്‍ അപ്രതീക്ഷിത ഗര്‍ഭധാരണം 21 ശതമാനം കുറയുകയും അബോര്‍ഷന്‍ 21 ശതമാനം വര്‍ദ്ധിച്ചതായും ന്യൂയോര്‍ക്കിലുള്ള ഗട്ട്മാച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപനത്തില്‍ പറയുന്നു.
അമേരിയ്ക്കന്‍ അബോര്‍ഷന്‍സ് വര്‍ദ്ധിച്ചതിനാല്‍ 2020-ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യ 33 കോടി 15 ലക്ഷത്തില്‍നിന്നും 4 വര്‍ഷങ്ങള്‍ക്കുശേഷം 2024 ജനുവരിമാസ തുടക്കത്തില്‍ വെറും 44 ലക്ഷം മാത്രം ഉയര്‍ന്ന് 33 കോടി 59 ലക്ഷമായി സ്ഥിരീകരിയ്ക്കപ്പെട്ടു.
ഹോമിയോപതി ഡോക്‌ടേഴ്‌സും ആയുര്‍വേദ ഡോക്‌ടേഴ്‌സും 'പൊടികൈ' ചികിത്സകള്‍ നടത്തുന്ന നാട്ടുവൈദ്യന്മാരും അനിയന്ത്രിതമായി നടത്തുന്ന അബോര്‍ഷന്‍ സിന്റെ രേഖകള്‍ ഇന്‍ഡ്യന്‍ ഗവര്‍മെന്റ് തലത്തിലും അറിയപ്പെടുന്ന നിബന്ധനകള്‍ ഉണ്ടാകണം.