Image

രാജിയാകാത്ത പ്രണയത്തിന്റെ രാജകുമാരി (സുരേന്ദ്രന്‍ നായര്‍)

Published on 11 October, 2024
രാജിയാകാത്ത പ്രണയത്തിന്റെ രാജകുമാരി (സുരേന്ദ്രന്‍ നായര്‍)

കാല്‍നൂറ്റാണ്ടുമുമ്പ് കാലത്തിന്റ യവനികക്കുള്ളില്‍ മറഞ്ഞ മലയാളത്തിന്റെ വിശ്വവിഖ്യാത എഴുത്തുകാരി മാധവികുട്ടി എന്ന കമലാ ദാസ് സഹൃദയ കേരളത്തെ നോക്കി ഇന്ന് ചിരിക്കുകയാണോ കരയുകയാണോ എന്ന്‌ നിശ്ചയമില്ല.

കേരള നിയമസഭയില്‍ കഴിഞ്ഞദിവസം ഭരണ പ്രതിപക്ഷ സാമാജികര്‍ തമ്മില്‍ നടത്തിയ വിഴുപ്പലക്കലില്‍ വിളിച്ചു പറഞ്ഞ ഒരു ചരിത്ര സത്യമാണ് വീണ്ടും മാധവിക്കുട്ടിയെ ഓര്‍മ്മിപ്പിക്കുന്നത്. പ്രതിപക്ഷ നിരയിലുള്ള മുസ്ലിം ലീഗ് അംഗം നജീബ് കാന്തപുരം ഒരു മുന്‍ മുസ്ലിം ലീഗുകാരനും ഇപ്പോള്‍ ഇടതുപക്ഷവുമായ കെ ടി ജലീലിനെ തീവ്രവര്‍ഗ്ഗീയവാദിയെന്നു മുദ്രകുത്തി ആക്ഷേപിക്കുന്നു. പ്രകോപിതനായ ജലീല്‍ ലീഗിന്റെ ഉന്നത നേതാവും പാര്‍ലമെന്റ് അംഗവുമായ ഒരാള്‍ ചതിയിലൂടെയും ഗൂഢോദ്വേശത്തോടെയും മാധവിക്കുട്ടിയെ മതംമാറ്റി പറ്റിച്ച സംഭവം പ്രത്യാരോപണമായിഉന്നയിക്കുകയും അത് സഭാ രേഖകളുടെ ഭാഗമാവുകയും ചെയ്യുന്നു.
                      
മാധവിക്കുട്ടിയുടെ മതംമാറ്റം മലയാളി ഏറെ ചര്‍ച്ചയാക്കിയില്ലെങ്കിലും കമലയുടെ ഉറ്റ ചങ്ങാതിയായിരുന്ന കനേഡിയന്‍ എഴുത്തുകാരി മെറിലി വെയിസ്ബോഡ് ഇംഗ്ലീഷില്‍ എഴുതിയ ദി ലവ് ക്വീന്‍ ഓഫ് മലബാര്‍ എന്ന കമലയെകുറിച്ചുള്ള പുസ്തകം സാംസ്‌കാരിക കേരളത്തിന്റെ അകത്തളങ്ങളില്‍ ആകുലത സൃഷ്ടിച്ചിരുന്നു. ജലീലിന്റെ വെളിപ്പെടുത്തലോടെ സംഭവത്തിന്റെ നിജസ്ഥിതി പലര്‍ക്കും അറിയാമായിരുന്നുവെന്നും മറ്റു താത്പര്യങ്ങളാണ് അവരെ മൗനികളാക്കിയതെന്നും വ്യക്തമാക്കുന്നു.
                       
വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ കാനഡയിലെ മെറിലിയുടെ വീട്ടിലെത്തുകയും അവിടെ  താമസിക്കുകയും ചെയ്തിട്ടുള്ള കമല തന്റെ ജീവിതകഥകള്‍ ഒരു മറയുംകൂടാതെ അവരോടു വെളിപ്പെടുത്തിയിരുന്നതായി പുസ്തകത്തില്‍ പറയുന്നു. നിരുപാധികമായ സ്‌നേഹവും പ്രണയവും എന്നും ആസ്വദിച്ചിരുന്ന പഴയ നാലപ്പാട്ടുകാരി കമല താന്‍ തിരണ്ടു കഴിഞ്ഞ നാളുകളില്‍ അതും തന്നെക്കാള്‍ ഏറെ പ്രായകൂടുതല്‍ ഉള്ള ഒരു ബന്ധുവുമായി വിവാഹനിശ്ചയം ഉറപ്പിച്ചിരിക്കെ അമ്മയോടൊപ്പം ക്യാമറയുമായി വീട്ടില്‍ വന്ന ചെറുപ്പക്കാരനോട്‌ തോന്നിയ അഭിനിവേശവും അതുണ്ടാക്കിയ അനുഭൂതിയും വശ്യമായ വരികളിലാക്കി വായനക്കാര്‍യി പങ്കുവച്ചിരുന്നു. വിവാഹശേഷം അനുഭവിച്ച ലൈംഗികമായ അസംതൃപ്തിയും പീഡനങ്ങളും നിര്‍ഭയമായും സ്വതന്ത്രമായും തുറന്നെഴുതി ആസ്വാദക ശ്രദ്ധ നേടിയിരുന്നു. പാരമ്പര്യവാദിയും ഇന്ത്യക്കാരിയുമായ കമലയുടെ എഴുത്തും  ജീവിതവും ആ പാശ്ചാത്യ വനിതയില്‍ പോലും വിസ്മയം ജനിപ്പിച്ചു.

യാദൃശ്ചികമായി വീട്ടിന്റെ ഉള്ളിലേക്ക് പറന്നുവന്നു കറങ്ങുന്ന ഫാനിന്റെ ചിറകില്‍ തട്ടി മുറിവേറ്റ കുരുവിയുടെ രക്തംകൊണ്ട് കവിതയെഴുതാന്‍ ആഗ്രഹിച്ച കമല, പ്രാര്‍ത്ഥനയില്‍ വരികള്‍ ഉരുക്കഴിക്കുമ്പോലെ സെക്‌സിനെ വിശകലനം ചെയ്യാന്‍ ആവേശംകൊണ്ട ആമി, അതിനെയൊക്കെ ആത്മകഥയെന്നോ ആത്മസുഖത്തിനുള്ള അന്വേഷണമെന്നോ ഒക്കെ വിളിക്കാവുന്ന രീതിയില്‍ പുസ്തകമാക്കി സംതൃപ്തി നേടിയ മലയാളത്തിലെയും ആംഗലേയത്തിലെയും എഴുത്തുകാരി. പ്രണയത്തിന്റെ നിതാന്തസ്‌ത്രൈണ രൂപം തന്നെയായിരുന്നു ആമി. അതെ ആമിയെയാണ് അവര്‍ പരിചയപ്പെടുത്തിയ പ്രകാരം വെയ്സ്‌ബോഡ്‌ ലോകത്തിനു പരിചയപ്പെടുത്തിയത്.      
             
നീര്മാതള പൂക്കള്‍ നിവേദ്യമാക്കിയ തികഞ്ഞ കൃഷ്ണ ഭക്തയായിരുന്ന താന്‍ പ്രണയവും രതിയും ആവാഹിച്ച ഒരു ഭ്രമാത്മക നിമിഷത്തില്‍ കപടമായ ആത്മീയതയണിഞ്ഞ, രണ്ടു ഭാര്യമാരുണ്ടായിട്ടും തൃപ്തനാകാത്ത ഒരാളുടെ അധീനതയില്‍ അകപ്പെട്ടതും അറുപതു കഴിഞ്ഞതന്നെ ബലപ്രയോഗത്തിലൂടെ കീഴടക്കിയതും പുസ്തകം വിവരിക്കുന്നു. ലൈംഗിക ആസക്തി പൂര്‍ത്തീകരിക്കാന്‍ തടസ്സമാകാതിരുന്ന മതവിശ്വാസം  നേരത്തേ ഉറപ്പുകൊടുത്തിരുന്ന നിക്കാഹിനു തടസ്സമാണെന്നു വാദിച്ചു പൊടുന്നനെ മതംമാറ്റ കിങ്കരന്മാരും ആയുധധാരികളായ കങ്കാണിമാരും അവരെ ഒരു റിസോര്‍ട്ട് മുറിയില്‍ തടവിലാക്കി. ബുര്‍ഖയണിയിച്ചു പേരുമാറ്റം നടത്തി വിളംബരം നടത്തി വിവാഹത്തെ വിഷയമല്ലാതാക്കുകയുംചെയ്തു.
            
നടന്നതൊക്കെ ചതിയാണെന്നു തിരിച്ചറിഞ്ഞു മാപ്പുനല്കി മടങ്ങാന്‍ ആര്‍ദ്രത അറ്റുപോയിട്ടില്ലാതിരുന്ന ആ കവി മനസ്സ് അന്നും  ആഗ്രഹിച്ചു. എന്നാല്‍ ചുറ്റുമുള്ള കാവല്‍ക്കാരോ ഭീരുത്വം കൊണ്ട് നട്ടെല്ല് വളഞ്ഞ അടുത്ത ബന്ധുക്കളോ കനിഞ്ഞില്ല. തികഞ്ഞ ഏകാന്തതയില്‍ പ്രണവമന്ത്രം കേട്ടു ഈ ലോകത്തിനോട് വിടപറയാന്‍ കൊതിച്ച അവര്‍ക്കു മരണാനന്തരവും ശാന്തി ലഭിച്ചില്ല. ഒരു പക്ഷെ അശാന്തമായ ആ ആത്മാവ് തന്നെയായിരിക്കാം ജലീലിനെക്കൊണ്ട് ഇത് ഇപ്പോള്‍ പറയിച്ചതും.
                  
കനേഡിയന്‍ എഴുത്തുകാരിയുടെപുസ്തകം പ്രണയത്തിന്റെ രാജകുമാരി എന്നപേരില്‍ എം.ജി. സുരേഷ് മലയാളത്തില്‍ പരിഭാഷപ്പെടുത്തി ഗ്രീന്‍ ബുക്ക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. ഭാഗ്യാന്വേഷികള്‍ മാത്രമായ കേരളത്തിലെ എഴുത്തുകാര്‍ ഈ വിഷയം വീണ്ടും വിഴുങ്ങും. എന്നാല്‍ മലയാളത്തിന്റെ പ്രിയപ്പെട്ട ആമിയോട് ഈ ക്രൂരത കാട്ടിയ മഹാപണ്ഡിതനെ പാര്‍ലമെന്റ്അംഗമാക്കി വാഴിച്ചതിനെ സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതികരിക്കുമെന്ന് പ്രത്യാശിക്കാം.

Join WhatsApp News
Gangadharan 2024-10-11 01:47:36
This type of writing lacks authenticity, and I would request the editor to verify the facts thoroughly before publishing this story and the related assembly details.
Ninan Mathulla 2024-10-11 04:04:42
I see a political agenda behind this type of writing. After reading the article, I was curious and searched Google as to what happened to Madhavikkutty. I saw two sides for the story. It is hard to ascertain the truth from the information there. To the question, is it part of a conspiracy or ‘Love Jihad’ I tend to think it is not. What happened to Madhavikkutty was a personal tragedy. According to the Ministry of Home Affairs, no central agency has reported any cases of "Love Jihad" in Kerala. The National Investigation Agency (NIA) did investigate two interfaith marriage cases from Kerala, but concluded that there was no evidence of coercion in any of the cases. Police data indicate these anxieties pervade all communities. In September 2019, The Week, a newsmagazine, reported that of 78 complaints of 'love jihad' registered with the Kerala Police since 2015, 35 cases were filed by Hindu parents, 31 by Muslim parents and 12 by Christian parents.30 Mar 2021 'Love Jihad': Made In Kerala, Exported Nationwide | Article-14 article-14.com https://en.wikipedia.org/wiki/Love_jihad_conspiracy_theory#:~:text=The%20NIA%20examined%2011%20interfaith,woman%20was%20coerced%20to%20convert%22. The above is link to Wikipedia about this conspiracy in Kerala. Reading from it, it is a propaganda by right wing religious/racial forces in India to create division and hate in communities and thus polarization of votes to stay in power. Even if there were a few cases of Love Jihad, it is a negligent miniscule fraction of a fraction of the total population of the communities involved.
George Panicker 2024-10-11 04:43:59
This is a true authentic story the whole world knows and I listened to the speech of K.T. Jaleel . No need to check anything.
Gulan Mhmud 2024-10-11 06:17:11
സുരേന്ദ്രൻ നായർക്ക് സ്വതന്ത്രമായി അഭിപ്രായങ്ങൾ എഴുതാം. പക്ഷേ ചരിത്രം എപ്പോഴും സുരേന്ദ്രൻ നായർ തെറ്റായിട്ടാണ് എഴുതുന്നത് വ്യാഖ്യാനിക്കുന്നത്. ഞാനത് നിരീക്ഷിച്ചു വരികയാണ്. ഒരു സ്വതന്ത്ര എഴുത്തുകാരന് ഒരിക്കലും അന്ധമായ ഒരു ഹിന്ദുമത ഫണ്ടലിസം പാടില്ല. ചരിത്രത്തെ എല്ലാം ഇങ്ങേര് പലപ്പോഴും വളച്ചൊടിച്ച് ഉള്ളിയുടെ തെറ്റായ വിശ്വാസത്തെ, പുള്ളിയുടെ മതത്തെ മാത്രം ന്യായീകരിക്കുന്നത് കാണാം. അതുകൊണ്ട് ഇങ്ങേരുടെ മിക്ക എഴുത്തുകളും ഞാനിപ്പോൾ വായിക്കാതെ തന്നെ തള്ളിക്കളയുകയാണ് പതിവ്. . ക്ഷമിക്കണം കേട്ടോ? എല്ലാ മതങ്ങളെയും നിരീശ്വരന്മാരെയും, അവരുടെ തത്വങ്ങളെയും ഞാൻ ഒരു മുൻവിധിയും ഇല്ലാതെ വായിക്കുന്നതും പഠിക്കുന്നതും ആയ ഒരു വ്യക്തി മാത്രമാണ്.
Surendran Nair 2024-10-11 15:02:46
Dear Mathulla If you want authenticity Request to read the book The Love Queen of Malabar Hilariwestern Writers Trust Prize Prize and Quebec writers Federation Mavis Gallant Prize winner in 2010. Also check last weeks Kerala legislative proceedings
reader 2024-10-11 18:35:42
whatever the author wrote is 100% right. gulan mhmud, ninan mathulla. gandharan this 22nd century, you guys are still living in 15th century. try to find the truth.
Tipu Iravipuram 2024-10-12 00:03:08
പൊതുവായിട്ട് ജനറൽ ആയിട്ട് ഞാൻ പറയുകയാണ്, എന്തെഴുതിയാലും സ്ഥിരമായി മറ്റു മതസ്ഥരെ, എല്ലാറ്റിനും കുറ്റം പറഞ്ഞു, സ്വന്തം മതത്തെ മാത്രം എപ്പോഴും പൊക്കി എഴുതുന്ന, അതുപോലെ അതിനായി മാത്രം ചരിത്രത്തെ പോലും വളച്ചൊടിക്കുന്ന ആരുടെ ലേഖനങ്ങൾ ആയാലും അത് വായിക്കുവാൻ എനിക്ക് താല്പര്യമില്ല. അത്തരത്തിലുള്ള ഒരു അഞ്ചു ലേഖനങ്ങൾ വായിക്കുമ്പോൾ, പിന്നീട് വരുന്ന ലേഖനങ്ങളും അത്തരത്തിലുള്ള ആയിരിക്കുമെന്ന് ബുദ്ധിപൂർവ്വം എനിക്ക് ഊഹിക്കാൻ പറ്റും. അതിനാൽ ഞാനത് വായിക്കുകയില്ല. അഥവാ അത് വായിച്ച് അസത്യവും, ചരിത്ര അവഹേളനവും, സ്വന്തം മതം മാത്രം പൊക്കിപ്പിടിക്കുന്ന ആ വ്യക്തിക്കെതിരെ എഴുതാനും, അയാളോട് പോയി തർക്കിക്കാനും എനിക്ക് താല്പര്യമില്ല. എല്ലാ മതത്തിലും, മതമില്ലാത്തവർക്കും, നല്ല വശങ്ങളും, ചീത്ത വശങ്ങളും ഉണ്ട്. അത് മനസ്സിലാക്കി ആരൊക്കെ താറടിച്ചാലും, ആ താറടിക്കുന്ന വ്യക്തി ദൈവമാണെങ്കിൽ പോലും ഞാൻ അയാളെ ചൊറിഞ്ഞു പൊക്കാൻ പോകുകയില്ല. "
Ninan Mathulla 2024-10-12 07:54:19
Dear Surendran Nair, Thanks for your response. As I said before, I believe what happened to Madhavikkutty was a personal tragedy. Only Madhavikkutty and the person responsible for it are to blame for it. To bring a whole community into it becomes a political issue. Anybody can write a book. I have six books in my name. It is based on my knowledge or opinion that I believe is true. Just because a book is published doesn’t mean that everything in the book is the only correct view. Bringing a whole community into it for a personal issue is not warranted here.
Dr Nath 2024-10-13 02:17:01
These writers are the root cause of disrupting harmony among people with their manipulated stories! Publishers should be cautious. Mr Surendran , you are living in US and everyone here has common sense
SK Nair 2024-10-13 02:22:02
Living in a peaceful country, enjoying all the privileges and comforts, these manipulators take pleasure in creating division and disrupting harmony among Hindus, Christians, and Muslims. Their stories and messages follow the same destructive pattern. We must reject and stand against such toxic individuals.
Sankar Madhavan 2024-10-14 05:06:49
stop communal poison
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക