Image

മിറിയം ചാണ്ടി മേനാച്ചേരി മികച്ച ഡോക്യൂമെന്ററി സംവിധായികയ്ക്കുള്ള സ്വർണ കമലം ഏറ്റു വാങ്ങി (പിപിഎം)

Published on 11 October, 2024
മിറിയം ചാണ്ടി മേനാച്ചേരി മികച്ച ഡോക്യൂമെന്ററി സംവിധായികയ്ക്കുള്ള സ്വർണ കമലം ഏറ്റു വാങ്ങി (പിപിഎം)

ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ ഡോക്യൂമെന്ററി സംവിധായിക മിറിയം ചാണ്ടി മേനാച്ചേരി രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് സ്വർണ കമലം ഏറ്റു വാങ്ങി.

കാണാതാവുന്ന പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ ദുരിതങ്ങൾ ചിത്രീകരിക്കുന്ന 'From the Shadows' ആണ് അവാർഡിന് അർഹമായത്. കാണാതായ പെൺകുട്ടികളെ കണ്ടെത്താൻ ആക്ടിവിസ്റ്റുകൾ നടത്തുന്ന നിരന്തരമായ പോരാട്ടങ്ങളുടെ കഥകളും ഡോക്യുമെന്ററി പറയുന്നു.

നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കനുസരിച്ചു ഒരു മിനിറ്റിൽ എട്ടു പെൺകുട്ടികളെ  ഇന്ത്യയിൽ കാണാതാവുന്നുണ്ട്. 2020ൽ 10,8234 കുട്ടികളെയാണ് കാണാതായത്.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ യാത്ര ചെയ്തു വിശാലമായ ഗവേഷണം നടത്തിയാണ് മുംബൈയിൽ ജീവിക്കുന്ന മലയാളി സംവിധായിക ചിത്രം നിർമിച്ചത്. ശിശു വിവാഹങ്ങളും ഇത്തരം കുറ്റകൃത്യങ്ങളിൽ ബന്ധപ്പെട്ടു കിടക്കുന്നു.

മിറിയം ചാണ്ടി മേനാച്ചേരി മികച്ച ഡോക്യൂമെന്ററി സംവിധായികയ്ക്കുള്ള സ്വർണ കമലം ഏറ്റു വാങ്ങി (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക