മികച്ച കളക്ഷന്‍നേടി തിയ്യേറ്ററില്‍ പ്രദര്‍ശനം തുടരുന്ന രജനികാന്ത് ചിത്രം ‘വേട്ടയന്റെ’ വ്യാജപതിപ്പ് പുറത്ത്.
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ചിത്രം പൈറസി സൈറ്റുകളില്‍ എത്തിയത്. ആദ്യദിനം തന്നെ 60 കോടിയിലേറെയാണ് ചിത്രത്തിന്റെ കളക്ഷന്‍.
തിയ്യേറ്ററില്‍ വിജയം നേടുന്ന ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ ഇറങ്ങുന്നത് പതിവാണ്. ഇതിനെതിരെ നിര്‍മാതാക്കളടക്കം രംഗത്തെത്തിയിരുന്നു. പല സംഭവങ്ങളിലും നിയമനടപടികളും സ്വീകരിച്ചു. തുടര്‍ന്നും ഇത്തരത്തില്‍ ചിത്രങ്ങളുടെ വ്യാജപതിപ്പ് പ്രചരിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്.
വ്യാഴാഴ്ച പുറത്തിറങ്ങിയ ചിത്രം സംവിധാനംചെയ്തത് ടി.ജെ. ജ്ഞാനവേല്‍ ആണ്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജ നിര്‍മിച്ച വേട്ടയന്‍, ശ്രീ ഗോകുലം മൂവീസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.