2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരു ജയിക്കും എന്നു പ്രവചിക്കാൻ മോഡൽ ഉണ്ടാക്കിയ ഡാറ്റ സയന്റിസ്റ്റ് ഡോക്ടർ തോമസ് മില്ലർ പറയുന്നത് ഡൊണാൾഡ് ട്രംപിനു കഴിഞ്ഞയാഴ്ച്ച മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നാണ്. The Virtual Tout എന്ന വെബ്സൈറ്റ് നടത്തുന്ന നോർത്ത്ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ മില്ലർ ദിവസേന തന്റെ സൈറ്റിൽ പ്രവചനം നടത്തുന്നുണ്ട്.
സെപ്റ്റംബർ 30നു മില്ലർ പറഞ്ഞത് കമലാ ഹാരിസ് 308 ഇലക്ട്‌റൽ വോട്ട് നേടി വിജയം കാണും എന്നാണ്. ട്രംപിന് അദ്ദേഹം അന്നു നൽകിയത് 230.
എന്നാൽ ഒക്ടോബർ 7 ആയപ്പോൾ കഥ മാറി: ട്രംപിനു 270, ഹാരിസ് 268. വ്യാഴാഴ്ച്ച രാവിലെ മില്ലർ പറയുന്നത് ട്രംപിനു 275, ഹാരിസ് 263 എന്നാണ്. അതേ സമയം, എന്തു കൊണ്ടാണ് അതു സംഭവിച്ചതെന്നു മില്ലർ വിശദീകരിക്കുന്നില്ല.
പ്രതിദിന പ്രവചനങ്ങളിൽ ഒക്ടോബർ 6നും 7നും ഇടയ്ക്കു എന്തു സംഭവിച്ചെന്നു ഉറപ്പിക്കാൻ ഒരു സംഭവവും കാണുന്നില്ലെന്നു മില്ലർ പറയുന്നു.
ഒക്ടോബർ 10 ആയപ്പോൾ ട്രംപ് വീണ്ടും കുതിച്ചു: 304 എന്നു മില്ലർ പറയുന്നു. ഹാരിസിന് അദ്ദേഹം നൽകുന്നത് 234 മാത്രം.
എങ്കിലും നവംബർ 5 അടുക്കുമ്പോൾ ട്രംപ് മുന്നിൽ തന്നെ ഉണ്ടാവുമെന്നു മില്ലർക്കു ഉറപ്പു പോരാ. "നമ്മൾ അവിശ്വസനീയമായ വിധം ഭിന്നിച്ചു നിൽക്കുന്ന രാജ്യമാണ്. അടുത്ത 26 ദിവസം തിരഞ്ഞെടുപ്പ് പ്രവചിക്കാൻ കഴിയാത്ത വിധത്തിൽ എത്തിച്ചേരാം. വരാനിരിക്കുന്നത് ഭ്രാന്തു പിടിക്കുന്ന ദിവസങ്ങളാണ്."
ഏറ്റവും ഒടുവിൽ പുറത്തു വന്ന യുവ് ഗോവ് പോളിംഗിൽ ഹാരിസിനു ദേശീയ തലത്തിൽ 2.6 പോയിന്റ് ലീഡുണ്ട്.
Trump seen surging