Image

ഏർലി വോട്ടിംഗിൽ വമ്പിച്ച കുറവ്; ഡെമോക്രാറ്റുകൾക്കു ദോഷമെന്ന് നിഗമനം (പിപിഎം)

Published on 12 October, 2024
 ഏർലി വോട്ടിംഗിൽ വമ്പിച്ച കുറവ്; ഡെമോക്രാറ്റുകൾക്കു ദോഷമെന്ന് നിഗമനം (പിപിഎം)

നേരത്തെയുള്ള വോട്ടിംഗ് ഈ വർഷം ഗണ്യമായി കുറഞ്ഞുവെന്നു വെളിപ്പെടുത്തൽ. 4.2 മില്യൺ അമേരിക്കൻ പൗരന്മാർ വോട്ട് ചെയ്‌തു കഴിഞ്ഞുവെന്ന നിഗമനം ശരിയാണെങ്കിൽ കൂടി 2020ൽ 158.6 മില്യൺ ഏർലി വോട്ട് വീണിരുന്നു എന്ന സത്യം ബാക്കി നിൽക്കുന്നു. അപ്പോൾ ഇക്കുറി ഇതുവരെ എത്രയോ നിസാരമാണ് ഏർലി വോട്ടിംഗ്.

റിപ്പബ്ലിക്കൻ രാഷ്ട്രീയ തന്ത്രജ്ഞൻ ജോൺ കൗവിലൻ പറയുന്നത് വോട്ടിംഗ് കുറഞ്ഞത് ഡെമോക്രാറ്റിക്‌ പാർട്ടിക്കു ക്ഷീണം ചെയ്യും എന്നാണ്.

വോട്ടർമാരിൽ 85% ഇനിയും വോട്ട് ചെയ്യാനുണ്ട്. അവരെ സ്വാധീനിക്കാൻ ഇനിയും സമയമുണ്ട്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഏർലി വോട്ടുകൾ കുതിച്ചുയരും എന്നാണ് 'ന്യൂ യോർക്ക് പോസ്റ്റ്' പറയുന്നത്. എങ്കിൽ പോലും 2020ലെ കണക്കിൽ എത്തണമെന്നില്ല.

മെയിൽ ബാലറ്റുകൾക്കുള്ള അപേക്ഷ തന്നെ ഗണ്യമായി കുറഞ്ഞുവെന്നു പത്രം പറയുന്നു. 2020മായി നോക്കുമ്പോൾ 58% കുറവാണു അവർ പറയുന്നത്.

സ്വിങ് സ്റ്റേറ്റുകളിൽ ജോർജിയയിൽ അത് 84% ആണ്. നോർത്ത് കരളിനയിൽ 75%. കൊടുംകാറ്റുകൾ അതിനൊരു കാരണമാവാം.

വിസ്കോൺസിനിൽ മെയിൽ ബാലറ്റ് ആവശ്യം 59% കുറഞ്ഞു. ഡെമോക്രാറ്റിക്‌ വോട്ടർമാർ ആയിരുന്നു മുൻപ് കൂടുതലായി ഈ ആവശ്യം ഉന്നയിച്ചിരുന്നത്.

പെൻസിൽവേനിയയിൽ ജോ ബൈഡനു 1.4 മില്യൺ ആബ്‌സെന്റീ വോട്ട് കിട്ടിയിരുന്നു. ട്രംപിനു വോട്ടിംഗ് ദിവസം കിട്ടിയ 1.33 മില്യൺ മറികടക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത് അതു കൊണ്ടന്നെന്നാണ് നിഗമനം. ഈ വർഷം ഒരു മില്യൺ മെയിൽ വോട്ടുകൾ പെൻസിൽവേനിയയിൽ കുറഞ്ഞാൽ അത് ഹാരിസിനെ ബാധിക്കും എന്നാണ് വിശകലനം.

Early voting far down than 2020

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക