Image

മുഞ്ഞാനാട്ട് റവ.ഫാ ഡോ.ഡാനിയേൽ തോമസ് (87) അന്തരിച്ചു

Published on 12 October, 2024
മുഞ്ഞാനാട്ട് റവ.ഫാ ഡോ.ഡാനിയേൽ തോമസ് (87) അന്തരിച്ചു

കോഴഞ്ചേരി: മലങ്കര ഓർത്തഡോക്സ് സഭയിലെ തുമ്പമൺ ഭദ്രാസനത്തിലെ കോഴഞ്ചേരി സെ.മാത്യൂസ് ഇടവകാംഗവും നോർത്ത് – ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികനുമായ മുഞ്ഞാനാട്ട് റവ.ഫാ ഡോ.ഡാനിയേൽ തോമസ് അന്തരിച്ചു. 87 വയസായിരുന്നു.

കാനഡയിൽ വെച്ചായിരുന്നു അന്ത്യം. എയ്ജാക്സ് സെന്റ്. മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ ദീർഘകാലം വികാരിയായി സേവനം അനുഷ്ഠിച്ചിരുന്നു. ദീർഘകാലമായി കാനഡയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം ഓട്ടവ വാനിയർ കോളേജിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.

തുമ്പമൺ ഭദ്രാസന മുൻ സൺഡേ സ്‌കൂൾ ഡയറക്ടർ കോഴഞ്ചേരി മുഞ്ഞാനാട്ട് എം എം ഡാനിയേലിന്റെ ദ്വിദിയ പുത്രനായിരുന്നു അദ്ദേഹം. കോലഞ്ചേരി സ്വദേശി ശോശാമ്മയാണ് ഭാര്യ.പ്രൊഫ. ഡി മാത്യൂസ് സഹോദരനാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക