Image

തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; അട്ടിമറി സാധ്യത എന്‍ ഐ എ അന്വേഷിക്കും

Published on 12 October, 2024
തമിഴ്‌നാട്ടില്‍  ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; അട്ടിമറി സാധ്യത എന്‍ ഐ എ അന്വേഷിക്കും

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂര്‍ കാവേരിപ്പേട്ട റെയില്‍വേ സ്റ്റേഷനു സമീപത്ത് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അട്ടിമറിയുണ്ടായോ എന്ന് അന്വേഷിക്കുന്നു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)യാണ് ഗൂഢാലോചന സാധ്യത അന്വേഷിക്കുന്നത്. എന്‍ ഐ എ സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. 

ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. മൈസൂരു-ദര്‍ഭംഗ എക്സ്പ്രസ്സും ചരക്ക് വണ്ടിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ 19 യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു. 

സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് എന്‍ ഐ എ വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക