ലാവോസിലെ വിയെൻറ്റിയാനിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും തമ്മിലുള്ള കൂടിക്കാഴ്ച വളരെ ഹൃസ്വമായിരുന്നുവെന്നു റിപ്പോർട്ട്. കാര്യമായ ചർച്ചയൊന്നും നടന്നില്ലെന്നാണ് വിവരം.
ഇന്ത്യക്കാരുടെ സുരക്ഷയെ കുറിച്ചു മോദിയുമായി സംസാരിച്ചെന്നു ട്രൂഡോ പറഞ്ഞത് ഇന്ത്യ നിഷേധിക്കയും ചെയ്തു. കാനഡയുടെ മണ്ണിൽ ഖാലിസ്ഥാനി തീവ്രവാദം വളരാൻ അനുവദിക്കുന്നതിൽ ഇന്ത്യയ്ക്കു ശക്തമായ എതിർപ്പുണ്ടെന്നു വിദേശകാര്യ മന്ത്രാലയം ഡൽഹിയിൽ ആവർത്തിക്കയും ചെയ്തു.
മോദിയുമായി 'ഹൃസ്വമായ കൂടിക്കാഴ്ച' നടത്തി എന്നാണ് ട്രൂഡോ അതിനെ വിശേഷിപ്പിച്ചത്. ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നു അദ്ദേഹം പറഞ്ഞതായി സി ബി എസ് ന്യൂസ് പറഞ്ഞു. കാനഡയിലെ ജനങ്ങളുടെ സുരക്ഷ തനിക്കു പ്രധാനമാണെന്നും നിയമവാഴ്ച്ച ഗവൺമെന്റിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം ആവർത്തിച്ചു.
ഖാലിസ്ഥാനി നേതാവ് നിജ്ജാർ അവിടെ വച്ചു വധിക്കപ്പെട്ടതിനു പിന്നിൽ ഇന്ത്യയുടെ കൈയുണ്ടെന്നു ട്രൂഡോ ആരോപിച്ചതോടെ തകരാറിലായ ബന്ധങ്ങളിൽ പിന്നീട് പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നു വ്യക്തമാവുന്നു. ആരോപണം അസംബന്ധമാണെന്ന് ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.
എന്നാൽ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അന്വേഷണം ഊർജിതമായി നടക്കുന്നുവെന്നും ട്രൂഡോ ആവർത്തിച്ചു.
ഇന്ത്യയുമായുള്ള ബന്ധങ്ങൾ സംഘർഷ ഭരിതമാണെന്നു കാനഡയുടെ വിദേശകാര്യ മന്ത്രി മെലാനി ജോയ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'വളരെ കഠിനവും' ആണെന്നും വിദേശ ഇടപെടലിനെ കുറിച്ചുള്ള പൊതു അന്വേഷണത്തിൽ അവർ മൊഴി നൽകി. നിജ്ജാറിനെ വധിച്ച പോലെ ഇനിയും പലരെയും വധിക്കാനുള്ള സാധ്യതയുമുണ്ട്.
കാനഡയുടെ അന്വേഷണത്തിൽ സഹകരിക്കാൻ ഇന്ത്യയോട് അഭ്യർഥിച്ചിരുന്നുവെന്നു ജോളി പറഞ്ഞു. എന്നാൽ അവർ സഹകരിക്കുന്നില്ല.
Modi-Trudeau meeting brief, not substantial