വൈറ്റ് ഹൗസിന്റെ 2024ലെ മാറ്റങ്ങൾ നയിക്കുന്ന പെൺകുട്ടികളുടെ (Girls Leading Change) പട്ടികയിൽ ഉൾപ്പെട്ട 10 പേരിൽ നാലു ഇന്ത്യൻ അമേരിക്കൻ യുവതികളും. സ്വന്തം സമൂഹങ്ങൾക്കു നൽകിയ വിലയേറിയ സംഭാവനകളുടെ പേരിലാണ് അവരെ പ്രഥമ വനിത ഡോക്ടർ ജിൽ ബൈഡൻ ആദരിച്ചത്.
പെൺകുട്ടികളുടെ അന്താരാഷ്ട്ര ദിനമായ ഒക്ടോബർ 10നു വൈറ്റ് ഹൗസിൽ ആയിരുന്നു ചടങ്ങ്. വൈറ്റ് ഹൗസിന്റെ ജൻഡർ പോളിസി കൗൺസിൽ ആണ് 10 പേരെ തിരഞ്ഞെടുത്തത്. വിദ്യാഭ്യാസം, ഡിജിറ്റൽ സുരക്ഷ, ആരോഗ്യ രക്ഷ എന്നിങ്ങനെയുള്ള മേഖലകളിലെ നേതൃത്വവും നവീനാശയങ്ങളും കണക്കിലെടുത്താണ് അവരെ കണ്ടെത്തിയത്.
തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ യുവ പ്രതിഭകൾ ഇവരാണ്:
- ശ്രീനിധി ബാല (16): സ്റ്റം വിദ്യാഭ്യാസം പ്രിയ വിഷയമാക്കിയ പ്രവർത്തനങ്ങൾക്കാണ് ആദരം. പഠിക്കാൻ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കു സ്റ്റം പാഠങ്ങൾ ആവിഷ്കരിച്ചു നൽകി.
- പ്രഗതി കസാനി-അകുല (17): ചെലവ് കുറഞ്ഞ ആരോഗ്യ രക്ഷ വികസിപ്പിക്കുന്ന യുവ ശാസ്ത്രജ്ഞ. അമ്മയുടെ സ്തനാർബുദം അവരെ ആ മേഖലയിൽ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചു. മഹാമാരിക്കാലത്തു അതേപ്പറ്റി രാജ്യമൊട്ടാകെ സിയോ വിർച്യുൽ ഫൗണ്ടേഷൻ വഴി പഠിപ്പിച്ചു.
- മേഘ്‌ന 'ചിലി' പ്രമോദ, സിയോണ 'ഡോളി' പ്രമോദ: ഡിജിറ്റൽ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇവർ ഒന്നിച്ചാണ് സൈറ്റ്സ് ഓൺലൈൻ എന്ന സംഘടന സ്ഥാപിച്ചത്. സുരക്ഷിതമായ ഓൺലൈൻ ഉറപ്പാക്കുന്നതിനെ കുറിച്ച് അവർ ലോകമൊട്ടാകെ കൗമാരക്കാരെ പഠിപ്പിക്കുന്നു.
4 Indians among 10 White House honorees