Image

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റർ അജയ് ജഡേജ ഇനി ജാംനഗര്‍ മഹാരാജാവിന്‍റെ പിൻഗാമി

Published on 12 October, 2024
 മുന്‍ ഇന്ത്യന്‍ ക്രിക്കറ്റർ  അജയ് ജഡേജ ഇനി  ജാംനഗര്‍  മഹാരാജാവിന്‍റെ പിൻഗാമി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജയെ ഗുജറാത്തിലെ നവനഗർ എന്നറിയപ്പെട്ടിരുന്ന മുൻനാട്ടുരാജ്യമായ ജാംനഗറിന്‍റെ മഹാരാജാവ് തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു.

നവനഗറിലെ പുതിയ അടുത്ത ‘ജാം സാഹിബാ’യാണ് ജഡേജയെ പ്രഖ്യാപിച്ചത്. നിലവില്‍ മഹാരാജ ദിഗ്‌വിജയ്സിങ്ജിയാണ് അവിടുത്തെ മഹാരാജാവ്. ദസറയുടെ ആഘോഷ വേളയായ ശനിയാഴ്ചയാണ് അനന്തരാവകാശ പ്രഖ്യാപനം നടന്നത്.

പാരമ്ബര്യം അനുസരിച്ചാണ് പുതിയ സിംഹാസന അവകാശിയായി ജഡേജയെ പ്രഖ്യാപിച്ചത്. 'ഇന്ന് ഈ ദിനത്തില്‍ എന്‍റെ ഒരു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതില്‍ ഞാൻ സന്തോഷവാനാണ്. അജയ് ജഡേജ ജാംനഗറിലെ ജനങ്ങളെ സേവിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് യഥാർത്ഥത്തില്‍ അവിടുത്തെ ജനങ്ങള്‍ക്ക് ഒരു അനുഗ്രഹമാണ്. അദ്ദേഹത്തോട് ഞാൻ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു – ശത്രുസല്യസിൻഹ് ജഡേജ പ്രസ്താവനയില്‍ പറഞ്ഞു.

1992നും 2000നും ഇടയില്‍ ഇന്ത്യക്കായി 196 ഏകദിനങ്ങളും 15 ടെസ്റ്റ് മത്സരങ്ങളും കളിച്ച 53 കാരനായ ക്രിക്കറ്റ് താരം ജാംനഗർ രാജകുടുംബത്തിന്‍റെ പിൻഗാമിയാണ്. അജയ് ജഡേജയുടെ പിതാവ് ദൗലത്സിംഗ്ജി ജഡേജയുടെ ബന്ധുസഹോദരനാണ് ജാംനഗർ മഹാരാജാവായ ശത്രുസല്യസിൻഹ് ജഡേജ. 1971 മുതല്‍ 1984 വരെ മൂന്ന് തവണ ജാംനഗറില്‍നിന്ന് പാർലമെന്‍റ് അംഗമായിരുന്നു ജഡേജയുടെ പിതാവ് ദൗലത്സിംഗ്ജി ജഡേജ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക