Image

ഇറാന്റെ എണ്ണ ഒളിച്ചു കടത്തിയ ഇന്ത്യൻ കപ്പൽ കമ്പനിക്കു യുഎസ് ഉപരോധം ഏർപ്പെടുത്തി (പിപിഎം)

Published on 12 October, 2024
ഇറാന്റെ എണ്ണ ഒളിച്ചു കടത്തിയ ഇന്ത്യൻ കപ്പൽ കമ്പനിക്കു യുഎസ് ഉപരോധം ഏർപ്പെടുത്തി (പിപിഎം)

ഇറാനെതിരായ യുഎസ് ഉപരോധം ലംഘിച്ചു അവരുടെ എണ്ണ ഒളിച്ചു കടത്താൻ സഹായിച്ചു എന്ന കുറ്റം ചുമത്തി ഗബ്ബറോ ഷിപ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യൻ കമ്പനിയെ നിരോധിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.  

വ്യാജമായി ചരക്കു കടത്തുന്ന ഗോസ്റ്റ് ഫ്‌ളീറ്റ് ഉപയോഗിച്ചു ഹോർനെറ്റ് എന്ന എണ്ണക്കപ്പലിന്റെ ചരക്കു കടത്തുകയാണ് അവർ ചെയ്തതെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ആരോപിച്ചു.

ആ കപ്പലിൽ ഗബ്ബറോയ്ക് നിക്ഷേപവും ഉണ്ട്.

'അനധികൃതമായി' ഇറാന്റെ എണ്ണ വാങ്ങുന്നവർക്ക് അത് എത്തിക്കുന്ന കപ്പലുകൾക്ക് എതിരെ നടപടി ഉണ്ടാവുമെന്നു യുഎസ് നാഷനൽ സെക്യൂരിറ്റി അഡ്വൈസർ ജയ്ക്ക് സള്ളിവൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഗബ്ബറോയുടെ യുഎസിലുളള എല്ലാ ആസ്തികളും മരവിപ്പിച്ചു. കമ്പനിയിൽ 50 ശതമാനത്തിൽ അധികം നിക്ഷേപമുള്ള എല്ലാവർക്കും ഇത് ബാധകമാണ്.

മുംബൈ ആസ്ഥാനമായ കമ്പനിയുടെ ഡയറക്റ്റർ രാമജോർ യാദവ് എന്നയാളാണ്. 2021ലാണ് കമ്പനി രജിസ്റ്റർ ചെയ്തത്. 'ഹോർനെറ്റ്' കപ്പലിന്റെ ടെക്‌നിക്കൽ മാനേജരാണ് ഈ കമ്പനി. സ്വാസിലാൻഡിന്റെ കൊടി പറത്തുന്ന 'ഹോർനെറ്റ്'  ചൈനയിലെ ഒരു തുറമുഖത്താണ് ഇപ്പോൾ.

US sanctions Indian ship for Iran link  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക