തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണിയുടെ തോല്‍വിയ്ക്ക് പൂരം കലക്കിയത് മാത്രമല്ല കാരണമെന്ന് സ്ഥാനാർത്ഥി വിഎസ് സുനില്‍കുമാർ.
മണ്ഡലത്തിലെ സിപിഎം, സിപിഐ വോട്ടുകളും ബിജെപിയിലേക്ക് ചോർന്നുവെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സുനില്‍കുമാർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇടതുപക്ഷം എപ്പോഴും ലീഡ് നിലനിര്‍ത്തിയിരുന്ന 27 ഓളം മേഖലകളില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടു. എല്‍ഡിഎഫിൻ്റെ തോല്‍വി രാഷ്ട്രീയ പരാജയമാണ്. പലയിടത്തും സിപിഎം പ്രവർത്തകരുടെയും അനുഭാവികളുടെയും വോട്ട് ബിജെപി വാങ്ങിക്കൂട്ടിയതായി റിപ്പോർട്ടുകളുണ്ടെന്ന് തൃശൂരില്‍ നിന്നുള്ള മറ്റൊരു നേതാവ് പറഞ്ഞതായും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.