പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ.
ദേശീയ അസംബ്ലിയുടെ ഏകകണ്ഠമായ തീരുമാനത്തിന് ശേഷം ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചതായി നിക്കരാഗ്വ സർക്കാർ അറിയിച്ചു.
ഇസ്രായേല്‍ ആക്രമണത്തില്‍ പ്രയാസമനുഭവിക്കുന്ന പലസ്തീൻ ജനതയിലേക്ക് ശ്രദ്ധക്ഷണിക്കുന്നുവെന്നും ക്രൂരതകള്‍ നേരിടേണ്ടിവരുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും നിക്കരാഗ്വ അറിയിച്ചു. എപ്പോഴും പലസ്തീനൊപ്പം നിലകൊള്ളുമെന്നും നിക്കരാഗ്വ സർക്കാർ വ്യക്തമാക്കി.
പലസ്തീനികള്‍ക്കെതിരായ ഇസ്രായേലിന്റെ വംശഹത്യയും അടിച്ചമർത്തല്‍ നയങ്ങളെയും അപലപിക്കുന്നുവെന്നും ലെബനാനെതിരായ ഇസ്രായേല്‍ നടപടിയും സിറിയ, യെമൻ, ഇറാൻ എന്നി രാജ്യങ്ങള്‍ക്കെതിരായ ഭീഷണികളിലും നിക്കരാഗ്വ ആശങ്ക പ്രകടിപ്പിച്ചു.