തിരുവനന്തപുരം: ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് ഇനി വരേണ്ടെന്ന നിലപാടിൽ വിശദീകരണവുമായി രാജ്ഭവൻ. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വരാമെന്നും മുഖ്യമന്ത്രിയുടെ അനുമതിയോടെ ഔദ്യോഗികാവശ്യങ്ങൾക്ക് എത്താമെന്നും രാജ്ഭവൻ വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ നേരിട്ട് എത്തി ചീഫ് സെക്രട്ടറിയും ഡിജിപിയും വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തു. സര്‍ക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താനുള്ള അധികാരം ഗവര്‍ണര്‍ക്ക് ഇല്ലെന്ന കാരണം ചൂണ്ടികാട്ടിയാണ് മുഖ്യമന്ത്രി എതിര്‍ത്തത്. ഇതില്‍ ഗവര്‍ണര്‍ കടുത്ത് എതിര്‍പ്പ് ഉന്നിയിക്കുകയും. ഒരു ഉദ്യോഗസ്ഥരും ഇനി രാജ്ഭവനില്‍ വരേണ്ടതില്ലെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കുകയും ചെയ്തു.
ഈ കടുത്ത നിലപാടിലാണ് ഇപ്പോള്‍ ഗവര്‍ണര്‍ അയവ് വരുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥരോട് രാജ്ഭവനില്‍ കയറരുതെന്ന് പറഞ്ഞത് തെറ്റായ സന്ദേശമായി പോയി എന്ന വിശദീകരണമാണ് ഗവര്‍ണര്‍ ഇതിന് നല്‍കിയിരിക്കുന്നത്.