Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; കെ.മുരളീധരനെ പിന്തുണച്ച്‌ ഡി.സി.സി

Published on 12 October, 2024
പാലക്കാട് ഉപതെരഞ്ഞെടുപ്പ്;  കെ.മുരളീധരനെ പിന്തുണച്ച്‌ ഡി.സി.സി

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് സ്ഥാനാർഥിയായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനെ പിന്തുണച്ച്‌ ഡി.സി.സി.

പാർട്ടിയില്‍ നിന്നും സ്ഥാനാർഥികളായി ഉയർന്നുകേട്ട രാഹുല്‍ മാങ്കൂട്ടത്തിലിനോടും ഡോ.പി.സരിനോടും ജില്ലാ നേതൃത്വത്തിന് വലിയ താല്‍പര്യമില്ലെന്നാണ് സൂചന. സ്ഥാനാർഥിയായി മുരളീധരനെത്തിയാല്‍ ഗ്രൂപ്പ് മറന്ന് ഒന്നിച്ചുള്ള പ്രവർത്തനമുണ്ടാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

ജില്ലാ നേതൃത്വം കെ.മുരളീധരൻ സ്ഥാനാർഥിയാവണമെന്ന ആവശ്യം കെ.പി.സി.സിയെ അറിയിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. മുൻ എം.എല്‍.എയും കെ.പി.സി.സി ഉപാധ്യക്ഷനുമായ വി.ടി. ബല്‍റാം, കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനർ ഡോ. പി. സരിൻ എന്നിവരെയും സ്ഥാനാർഥികളായി സജീവമായി പരിഗണിക്കുന്നുണ്ട്. കൂടാതെ, നിലവില്‍ സ്ഥാനാർഥിത്വം സംബന്ധിച്ച്‌ പാലക്കാട് മുൻ എം.എല്‍.എ ഷാഫി പറമ്ബിലിന്‍റെ അഭിപ്രായവും കെ.പി.സി.സി നേതൃത്വം തേടുമെന്ന് റിപ്പോർട്ടുണ്ട്. 

അതേസമയം ജില്ല പഞ്ചായത്ത് അധ്യക്ഷ കെ. ബിനുമോളെ സ്ഥാനാർഥിയാക്കാൻ സി.പി.എം പാലക്കാട് ജില്ല ഘടകത്തിന്‍റെ നിർദേശമുണ്ട്. ഇത് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഉടൻ ചർച്ച ചെയ്യും.

ബി.ജെ.പി സ്ഥാനാർഥിയായി ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡ് ഉയർന്നിരുന്നു.എന്നാൽ   സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാർ ഇതിനകം സ്ഥാനാർഥിത്വം ഉറപ്പിച്ചിരിക്കെയാണ് ശോഭ സുരേന്ദ്രൻ വിഭാഗം ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക