Image

ഓച്ചിറയില്‍ 72 അടി ഉയരമുള്ള ‘കാലഭൈരവൻ’ കെട്ടുകാള നിലംപതിച്ചു; വന്‍ അപകടം ഒഴിവായി

Published on 12 October, 2024
 ഓച്ചിറയില്‍  72 അടി ഉയരമുള്ള  ‘കാലഭൈരവൻ’ കെട്ടുകാള നിലംപതിച്ചു; വന്‍ അപകടം ഒഴിവായി

കൊല്ലം: ഓച്ചിറ ക്ഷേത്രത്തിലെ കാളകെട്ട് ഉത്സവത്തിനായി തയാറാക്കിയ കെട്ടുകാള നിലംപതിച്ചു. ക്രെയിന്‍ ഉപയോഗിച്ച്‌ ഉയര്‍ത്തുന്നതിനിടെയാണ് 72 ഉയരമുള്ള കെട്ടുകാളയാണ് വീണത്.

അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. 28ാം ഓണത്തോടനുബന്ധിച്ചാണ് ക്ഷേത്രത്തില്‍ കാളകെട്ട് ഉത്സവം നടക്കുന്നത്.

ഒരു കരക്കാരുടെ കാലഭൈരവന്‍ എന്ന കെട്ടുകാളയാണ് മറിഞ്ഞുവീണത്. ഇരുമ്ബടക്കം ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന കെട്ടുകാളയ്ക്ക് വലിയ ഭാരമുണ്ട്. രൂപത്തെ ക്രെയിനിന്റെ സഹായത്തോടെയാണ് ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്. ഇതിനിടെയാണ് അപകടം ഉണ്ടായത്.

ആദ്യം ഒന്ന് ചെരിഞ്ഞപ്പോള്‍ ക്രെയിന്‍ സഹായത്തോടെ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. അപകടം മുന്നില്‍ കണ്ട് ആളുകളെ സമീപത്ത് നിന്ന് മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.

വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രഭരണസമിതി കെട്ടുകാളകള്‍ക്ക് ക്രമനമ്ബരുകള്‍ നല്‍കിയിട്ടുണ്ട്. മറിഞ്ഞ കെട്ടുകാള കാലഭൈരവന്റെ ശിരസ്സിനുമാത്രം 17.75 അടി പൊക്കമുണ്ട്. 20 ടണ്‍ ഇരുമ്ബ്, 26 ടണ്‍ വൈക്കോല്‍ എന്നിവകൊണ്ടു നിര്‍മിച്ച കാലഭൈരവന്റെ നെറ്റിപ്പട്ടത്തിന് 32 അടി നീളമുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക