രജനി കാന്ത് ചിത്രങ്ങള്‍ രജനിയുടെ ഇമേജില്‍ മുങ്ങിപ്പോകാതെ സൂക്ഷിക്കുക എന്നതാണ് ഒരു സംവിധായകന്‍റെ വെല്ലുവിളി .രജനിയുടെ വശ്യമായ മാനറിസം കൂടി ചോരാതെ ചേര്‍ക്കേണ്ടി ചേരുമ്പോള്‍ അതൊരു സംവിധായകന്‍റെ ദുസ്വപ്നം തന്നെയായി മാറുന്നു .പാന്‍ ഇന്ത്യന്‍ ചിത്രമായി വിഭാവനം ചെയ്തിരിക്കുന്ന ഈ ചിത്രം രജനിയുടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കൂടി ലക്ഷ്യമിട്ടാണ് .ബജറ്റ് പ്രശ്നമില്ലെങ്കിലും ആശയവും സാക്ഷാല്‍ക്കാരവും ഒരു സംവിധായകന് എളുപ്പമല്ല .കൊലയും എന്‍കൌണ്ടറും നിരവധി ചെയ്സുകളും കുറ്റാന്വേഷണവും പ്രണയവുമെല്ലാം നിറഞ്ഞ, പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രം ടി ജെ ജ്ഞാനവേല്‍ എന്ന സംവിധായകന്‍ കൃതഹസ്തതയോടെ തീര്‍ക്കുന്നു .ധാര്‍മിക മൂല്യങ്ങളില്‍ ഉള്ള തന്‍റെ ഉള്‍ക്കാഴ്ച ബലി കൊടുക്കാതെ .യഥാര്‍ഥത്തില്‍ ധാര്‍മികത സിനിമയില്‍ അസാധാരണമായ സംഘര്‍ഷത്തിനു തന്നെ കാരണമാകുന്നു .ജയ് ഭീം എന്ന ചിത്രത്തിലൂടെ യഥാര്‍ത്ഥ സംഭവത്തിനു ധാര്‍മികമായും നാടകീയമായും പുതിയ രൂപം നല്‍കിയ സംവിധായകന്‍ ഇത്തവണ ഫഹദ് ഫാസില്‍ എന്ന നടനിലെ നര്‍മ്മാഭിനയ ശേഷി കൂടി പുറത്തെടുക്കുന്നുണ്ട് .
പോപ്പുലര്‍ സിനിമയില്‍ എന്‍കൌണ്ടറിനു വലിയ പരിവേഷമുണ്ട് .സമൂഹവും രാഷ്ട്രീയവും പോലീസും പരാജയപ്പെടുമ്പോള്‍ തോക്കില്‍ കൈ വെയ്ക്കുന്ന നായകന്‍ ധര്‍മ്മം തിരികെ കൊണ്ടു വരുമെന്നാണ് സങ്കല്പം എപ്പോഴും കയ്യടി നേടുന്ന പ്രമേയം .ചില രജനി സിനിമകള്‍ തന്നെ അങ്ങനെയുള്ള കഥകള്‍ കൈക്കാര്യം ചെയ്തിട്ടുണ്ട് .പക്ഷെ താന്‍ കുറി വെച്ചാല്‍ ഇര വീഴും എന്ന പഞ്ച് ഡയലോഗുമായി അനീതിക്കെതിരെ പോരാടുന്ന പോലീസാണ് രജനി ഇതില്‍.കന്യാകുംമാരിയിലെ ഗുണ്ടാ സംഘങ്ങളെ മാളത്തില്‍ തന്നെ ചെന്ന് സമൂലം തീര്‍ക്കുന്ന, തോക്കിന്‍ കുഴലിലൂടെ ധാര്‍മ്മിക വിപ്ലവം നയിക്കുന്ന ഡി എസ് പി .അയാളുടെ സഹായിയായ രഹസ്യ പോലിസ് ആയി ഫഹദ് ഫാസില്‍ എന്ന പാട്രിക് .രജനിയുടെ നര്‍മ്മബോധം പുറത്തു കൊണ്ടുവരുന്ന സഹ താരമാണ് ഫഹദ് ഫാസില്‍ ഈ ചിത്രത്തില്‍ .അവശ്യം വരുമ്പോള്‍ തോക്ക് എടുത്തു പ്രതിയോഗികളെ കൊല്ലാന്‍ മടിക്കാത്തയാളാണ് എങ്കിലും വളരെ പതുങ്ങിയ ഹാസ്യമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത് .സ്വാഭാവികമായി സമൂഹം ഒരു തോക്കുധാരിക്കൊപ്പമാണ് .കൊല നടന്നാല്‍ ഇല്ലാത്ത സാമൂഹിക താല്പര്യം ആണ് ബാലാല്‍സന്ഘം ആണെങ്കില്‍ എന്ന് സിനിമ ഓര്‍മ്മിപ്പിക്കുന്നു .കൊലയുടെ സൂത്രധാരന്‍ കൊലപാതകിയുടെ രീതിയില്‍ പെട്ടതല്ലെങ്കിലും ഇരയെ ക്രൂരമായി ബാലാല്‍സന്ഘം ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട് .ജനവികാരം നിമിഷനേരം കൊണ്ടു പോലീസിനും സര്‍ക്കാരിനും എതിരാകുമെന്നു അയാള്‍ക്കറിയാം .ജനരോഷം തിരിച്ചു വിടാനും ക്രൈം മറയ്ക്കാനും അതൊരു മറയാണ് .
ഇത് തന്നെയാണ് മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ഇടപെടുന്ന അഭിഭാഷകനായ അമിതാഭ് ബച്ചനും പറയാനുള്ളത് .അമിതാഭ് ഇത് പോലെയുള്ള വേഷങ്ങളില്‍ നിരവധി തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും അദ്ദേഹം തമിഴില്‍ അസാധ്യ പ്രകടനം തന്നെ നടത്തുന്നു .ലക്ഷക്കണക്കിനു പോലീസുകാര്‍ ഉണ്ടെങ്കിലും എന്ത് കൊണ്ടു മൂന്നോ നാലോ എന്‍കൌണ്ടര്‍ സ്പെഷ്യലിസ്റ്റ് മാത്രം പോലീസില്‍ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നു .അദ്ദേഹം പോലിസ് അക്കാദമിയില്‍ ചോദിക്കുന്നു .അവര്‍ ചെയ്യുന്നത് യഥാര്‍ത്ഥ നിയമത്തിനു ചേര്‍ന്നതാണോ ?നിരപരാധികള്‍ ക്ക് ആര് അഭയം നല്‍കും ?ചിത്രം തുടങ്ങുന്നത് തന്നെ ബ്രിട്ടീഷ് നിയമത്തിന്‍ കീഴില്‍ 18 13 ആയപ്പോഴാണ് എല്ലാവര്‍ക്കും തുല്യ നിയമം വന്നത് എന്നത് ഓര്‍മ്മിപിച്ചു കൊണ്ടാണ് .എന്ത് കോണി രാഷ്ട്രീയക്കാര്‍ എന്‍കൌണ്ടറില്‍ കൊല്ലപ്പെടുന്നില്ല ?അമിതാഭ് ചോദിക്കുന്നു ?
രജനിയുടെ പോലിസ് ജീവിതത്തില്‍ ഉണ്ടാകുന്ന ഒരു കറുത്ത നിഴലും അത് ഇരുവരും തമ്മില്‍ സൃഷ്ട്ടിക്കുന്ന സംഘര്‍ഷവും സിനിമയിലെ പ്രധാന ദൃശ്യങ്ങളാണ് .എന്‍ കൌ ണ്ടര്‍ നീതിക്ക് വേണ്ടി ആണെന്നു വിശ്വസിക്കുന്ന രജനിയുടെ ഭാര്യതറയായി അഭിനയിക്കുന്ന മനു വാരിയര്‍ പോലും അതിന്റെ ശിക്ഷ ഉണ്ടാകാതിരിക്കാന്‍ കുട്ടികള്‍ തന്നെ വേണ്ടെന് വെച്ചിരിക്കുന്നു എന്നത് കൌതുകകരമായ വ്യഖ്യാനം .പക്ഷെ അറിയാതെ രജനി പെട്ടു പോകുന്ന ഒരു ക്രൈമില്‍ നിന്ന് രക്ഷപെടാനുള്ള ശ്രമമാണ് എന്കൌന്റാര്‍ എത്ര ശരി എന്ന ധാര്‍മിക പ്രശ്നം ചര്‍ച്ചചെയ്യാന്‍ കാരണമാകുന്നത് .ഇതോടൊപ്പം കോച്ചിംഗ് സെന്റര്‍ മറവില്‍ നടക്കുന്ന കൊള്ളയും പുറത്തു വരുന്നു .ഇത്തിരി കൂടി പോയെങ്കിലും കാലികമായ ഒരു വിഷയം തന്നെ .
ഇവിടെയാണ് റാണദഗ്ഗുഭട്ടി എന്ന വില്ലന്റെ വരവ് .ബച്ചനും രജനിക്കും ഒപ്പം നില്‍ക്കുന്ന നടന്‍. പണവും പദവിയുമുള്ള ആ ബിസിനസ്സുകരനുമായി ഏറ്റുമുട്ടേണ്ടി വരുന്ന സത്യസന്ധനായ പോലിസ് താരതമ്യേനെ അപ്രധാനമായ ജോലിയിലേക്ക് മാറ്റപ്പെടുന്നു. സിനിമ .ഇതോടെ ഗ്രാന്‍ഡ് സ്കേലില്‍ ആകുന്നു . എല്ലാം കൊലപാതകങ്ങളും ഗുണ്ടകളും പാറിപ്പറക്കുന്ന ഹെലികോപ്റ്ററുകളും .ഫഹദിന്റെ ചെറിയ ഡ്രോനും .ഡിജിറ്റല്‍ കേസന്വേഷണം ചിത്രത്തിലെ ഒരു നല്ല മാറ്റമാണ് .
പക്ഷേ സിനിമയുടെ അവസാനം പഞ്ച് ഡയലോഗിനു പുതിയ രൂപം നല്‍കിയാണ് .ഇതിന്ടക്ക് പാവമെന്നു തോന്നിപ്പിക്കുന്ന താരയുടെ രൂപാന്തരം ചിത്രത്തിലെ മനോഹരമായ ഒരു മുഹൂര്‍ത്തമാണ് .ഒരു സമ്പൂര്‍ണ്ണ രജനി ചിത്രം . കാലികവും ചിന്തോദ്ദീപകവും അതാണ് വേട്ടയ്യന്‍ അഥവാ വേട്ടക്കാരന്‍ .-കാര്‍ത്തിക എസ്