Image

അകാലത്തിൽ പൊലിഞ്ഞ സാഹിത്യ പ്രതിഭ ; ടി പി കിഷോർ : പ്രസാദ് എണ്ണക്കാട്

Published on 14 October, 2024
അകാലത്തിൽ പൊലിഞ്ഞ സാഹിത്യ പ്രതിഭ ;  ടി പി കിഷോർ : പ്രസാദ് എണ്ണക്കാട്

പ്രശസ്ത ചെറുകഥാകൃത്ത് ടി പി കിഷോർ ജീവിതത്തിരശ്ശീല സ്വയം വലിച്ചു താഴ്ത്തി അരങ്ങൊഴിഞ്ഞിട്ട് ഇന്ന്  26 വർഷം. .പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച കിഷോർ പിന്നീട് ട്രഷറി വകുപ്പിലും സെക്രട്ടേറിയറ്റിലും ജോലി ചെയ്തു.വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ശ്രദ്ധേയനായ കഥാകൃത്ത് എന്ന ഖ്യാതി നേടി.ബ്രാഹ്മണനായ കിഷോറിന്റെ ഒട്ടെല്ലാ കഥകളുടേയും പശ്ചാത്തലം സ്വസമുദായവും അഗ്രഹാരാന്തരീക്ഷവും ആയിരുന്നു.മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തിൽ 'അഗ്നി മീളേ പുരോഹിതം' എന്ന കഥ ഒന്നാംസ്ഥാനം നേടുമ്പോൾ  20 വയസ്സ് മാത്രം പ്രായം.കഥയേപ്പറ്റി പത്രാധിപർ എം ടി യുടെ വിലയിരുത്തൽ ഇങ്ങിനെ.'ആവണിവട്ടം ദക്ഷിണ കാത്തിരിക്കുന്ന ചിത്തിര വാദ്ധ്യാരുടെ ചിത്രം  കിഷോർ ഇണങ്ങിയ വാക്കുകൾ കൊണ്ട് വരച്ചു'. 'നല്ലൊരു ചിത്രകാരൻ കൂടിയായ  കിഷോർ കഥകളിൽ ജീവിതം എഴുതുകയല്ല വരയ്ക്കുകയാണെ'ന്ന് പ്രശസ്ത കഥാകൃത്ത് ടി പത്മനാഭൻ നിരീക്ഷിച്ചു.'കിഷോറിൻ്റെ കഥയുടെ അനുഭവരേഖകൾ' എന്ന കൃതിയുടെ അവതാരികയിൽ 'കിഷോർ തൻ്റെ കഥകളെ സ്വന്തം വംശം കണ്ടെത്തുന്ന തലത്തിലേക്ക് ഉയർത്തി' എന്നായിരുന്നു പ്രശസ്ത നിരൂപകൻ കെ പി അപ്പൻ്റെ നിരീക്ഷണം.'ദേവതാളം',അവസാനമെഴുതിയ 'ഇഹ ജന്മാനി പൂർവ്വ ജന്മാനി ജന്മജന്മാന്തരേഷു' തുടങ്ങിയ കഥകൾ ശ്രദ്ധേയം.'രാക്കുയിലിൻ രാഗസദസ്സിൽ' എന്ന പ്രിയദർശൻ സിനിമ കിഷോറിന്റെ കഥയെ ആസ്പദമാക്കി ഉള്ളത്.

അകാലത്തിൽ പൊലിഞ്ഞ ആ സാഹിത്യ പ്രതിഭയുടെ ഓർമ്മക്കുമുമ്പിൽ പ്രണാമം…!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക