ഹെലെനി, മിൽട്ടൺ കൊടുംകാറ്റുകൾ മൂലം യുഎസ് ആശുപത്രികളിൽ മരുന്നുകൾക്കു കടുത്ത ക്ഷാമം.
അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകൾ മാറ്റി വയ്ക്കുന്നുവെന്ന് മാസ് ജനറൽ ബ്രിഗ്ഹാം അറിയിച്ചു. രാജ്യത്തു ആശുപത്രി അടിസ്ഥാനമായ ഏറ്റവും വലിയ ഗവേഷണ ശൃംഘല ബുധനാഴ്ച വരെയെങ്കിലും ഈ നില തുടരും. ഐ വി ഫ്ലൂയിഡുകളുടെ ലഭ്യത അപ്പോഴേക്ക് മെച്ചപ്പെട്ടില്ലെങ്കിൽ പിന്നെയും നീളും.
പ്രീമിയർ എന്ന മെഡിക്കൽ ലോജിസ്റ്റിക് കമ്പനി വ്യാഴാഴ്ച്ച പറഞ്ഞത് രാജ്യമൊട്ടാകെ 86% ആരോഗ്യ രക്ഷാ സ്ഥാപനങ്ങളിലും ക്ഷാമം ഉണ്ടെന്നാണ്. നോർത്ത് കരളിനയിലെ ബാക്സ്റ്റർ ഐ വി പ്ലാന്റ് കഴിഞ്ഞ മാസം ഒടുവിൽ ഹെലെനി തകർത്തതാണ് കാരണം. രാജ്യത്തെ 60% ഐ വി സൊള്യുഷനും വന്നിരുന്നത് അവിടന്നാണ്.
മിൽട്ടൺ കൂടി വന്നതോടെ ക്ഷാമം തുടരാൻ സാധ്യതയുണ്ടെന്ന് യുഎസ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് സെക്രട്ടറി സേവിയർ ബെസ്ര്രാ പറഞ്ഞു.
പകരം ഉപയോഗിക്കാൻ കഴിയുന്ന ഉത്പന്നങ്ങൾ കണ്ടെത്താൻ എഫ് ഡി എയും ബാക്സ്റ്ററും ശ്രമിക്കുന്നുണ്ട്. എന്നാൽ 25 ബെഡ്‌ഡിനു താഴെ മാത്രമുള്ള ചെറിയ മെഡിക്കൽ കേന്ദ്രങ്ങളിൽ ഐ വി ലഭ്യമാകാൻ തീരെ സാധ്യതയില്ലെന്നു പ്രീമിയർ പറയുന്നു.
വീടുകളിൽ ഐ വി ശുശ്രുഷ ലഭിക്കുന്ന ഡയാലിസിസ് ആവശ്യമുളളവരുടെ നിലയിൽ കടുത്ത ആശങ്കയുണ്ട്. ഊർജിത നടപടി എടുക്കണമെന്നു ബൈഡൻ ഭരണകൂടത്തോട് അമേരിക്കൻ ഹോസ്പിറ്റൽ അസോസിയേഷൻ ആവശ്യപ്പെട്ടു.
Medical supplies hit after two hurricanes