ഷിക്കാഗോയിലെ മിഷിഗൺ അവന്യുവിൽ ഹിന്ദു സമുദായ അംഗങ്ങൾ പൈതൃക മാസ ആഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച്ച ശോഭാ യാത്ര നടത്തി. വിജയദശമി ആഘോഷത്തിന്റെ ഭാഗമായാണ് ആർട് ഇൻസ്റ്റിട്യൂട്ടിൽ ചടങ്ങു സംഘടിപ്പിച്ചത്.
സ്വാമി വിവേകാനന്ദൻ 1893ൽ ലോക മതങ്ങളുടെ പാർലമെന്റിൽ ചരിത്ര പ്രസംഗം നടത്തിയ സ്ഥലമെന്ന നിലയ്ക്ക് ആർട് ഇൻസ്റ്റിറ്റ്യൂട്ട് ഹിന്ദുക്കൾക്ക് പ്രത്യേക പ്രാധാന്യമുള്ളതാണ്. മിഷിഗൺ അവന്യുവിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമീപത്തു ഒരു ഭാഗത്തിനു സ്വാമി വിവേകാനന്ദ മാർഗ് എന്നു പേരിട്ടെങ്കിലും അദ്ദേഹത്തിന്റെ പേരെഴുതിയ ബോർഡ് നീക്കം ചെയ്തതായി കാണപ്പെട്ടെന്നു പരാതി ഉയർന്നു.
ഹിന്ദു പൈതൃക മാസം ടെക്സസ്, ഫ്ലോറിഡ, ഒഹായോ, ന്യൂ ജേഴ്‌സി, ജോർജിയ എന്നിവ ഉൾപ്പെടെ പല യുഎസ് സംസ്ഥാനങ്ങളും നഗരങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഫെഡറൽ അംഗീകാരം ആവശ്യപ്പെട്ടു ഹൗസ് സ്പീക്കർ മൈക്ക് ജോൺസണു നിവേദനം നൽകിയിട്ടുമുണ്ട്.
Hindu heritage month marked in Chicago