ഇന്ത്യൻ അമേരിക്കൻ ഫാർമസിസ്റ്റ് ബിസ്‌നി നാരായണൻ കണക്ടികട് ഫാർമസിസ്റ്റ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1876ൽ സ്ഥാപിതമായ സി പി എയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ വംശജയാണ് അവർ.
ബ്രിസ്റ്റലിൽ നടന്ന സി പി എ വാർഷിക ആഘോഷത്തിൽ ആയിരുന്നു തിരഞ്ഞെടുപ്പ്.
മാസച്യുസെറ്റ്സ് കോളജ് ഓഫ് ഫാർമസിയിൽ നിന്ന് ഡോക്ടർ ഓഫ് ഫാർമസി ബിരുദം എടുത്ത നാരായണൻ ന്യൂ യോർക്കിലെ സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയിൽ നിന്നു ഫാർമക്കോളജിയിൽ എംഎസ് സിയും നേടി. ഇപ്പോൾ യൂണിവേഴ്സിറ്റി ഓഫ് മാസച്യുസെറ്റ്സിൽ എം ബി എ ചെയ്യുന്നുമുണ്ട്.
കമ്മ്യൂണിറ്റി ഫാർമസിയിൽ 15 വർഷത്തിലധികം പരിചയ സമ്പത്തുള്ള അവർ യേൽ ന്യൂ ഹാവെൻ ഹെൽത്ത് സിസ്റ്റത്തിൽ സൂപ്പർവൈസറാണ്.
CPA elects Indian as president