Image

ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴികളില്‍ കേസെടുക്കാവുന്ന കുറ്റങ്ങള്‍: ഹൈക്കോടതി

Published on 14 October, 2024
ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴികളില്‍ കേസെടുക്കാവുന്ന കുറ്റങ്ങള്‍: ഹൈക്കോടതി

കൊച്ചി: മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണം പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ നിര്ണായക ഉത്തരവുമായി ഹൈക്കോടതി.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതി നിര്ദേശം നല്‍കി.

പരാതിക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിl കേസെടുക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റിയുടെ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട്‌   പരിശോധിച്ചാണ് കോടതിയുടെ തീരുമാനം. ഹേമാ കമ്മറ്റിക്കു മുൻപാകെ നല്‍കിയ മൊഴികള് പലതും കേസെടുക്കാവുന്ന കുറ്റങ്ങളാണെന്നും, ഭാരതീയ നാഗരിക സുരക്ഷ നിയമം 173 അനുസരിച്ച്‌ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.

കേസുമായി ബന്ധപ്പെട്ട് അതിജീവിതമാരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടു. മൊഴി നല്കിയവരുടെ പേരു വിവരങ്ങള് പുറത്തു വിടരുതെന്നും, എഫ്ഐആറില് പേരു മറയ്ക്കണമെന്നും കോടതി വ്യക്തമാക്കി. എഫ്ഐആറിന്റെ പകര്പ്പ് വൈബ് സൈറ്റില് അപ്ലോഡ് ചെയ്യരുതെന്നും, പകര്പ്പ് അതിജീവിതര്ക്ക് മാത്രമേ നല്കാവൂ എന്നും ഹൈക്കോടതി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പരാതിക്കാരെ മൊഴി നല്കാന് നിര്ബന്ധിക്കരുതെന്നും, സാക്ഷികള് സഹകരിക്കുന്നില്ലെങ്കില് നിയമാനുസൃതം തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. അന്തിമ റിപ്പോര്ട്ടില് അന്വേഷണ ഉദ്യോഗസ്ഥനു തീരുമാനമെടുക്കാം.

അതേസമയം, സിനിമ മേഖലയിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്ദേശം നല്‍കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക