ജമ്മുകശ്മീരില്‍ സർക്കാർ രൂപീകരിക്കാൻ നാഷണല്‍ കോണ്‍ഫ്രൻസ് നേതാവ് ഒമർ അബ്ദുള്ളയ്ക്ക് ഗവർണറുടെ ക്ഷണം. ഗവർണർ മനോജ് സിൻഹ കത്ത് നല്‍കുകയായിരുന്നു.
ഇതോടെ പുതിയ സർക്കാർ ഉടൻ അധികാരമേല്‍ക്കും. കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം വൻ വിജയം നേടിയിരുന്നു. വർഷങ്ങള്‍ നീണ്ട രാഷ്ട്രപതി ഭരണത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.
10 വർഷം മുമ്ബാണ് ഒടുവില്‍ കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. 2019ല്‍ കേന്ദ്ര സർക്കാർ കശ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണപ്രദേശങ്ങളാക്കിയിരുന്നു.