മുംബൈ: ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന ബാലസാഹിബ് വിഭാഗം നേതാവുമായ ഉദ്ധവ് താക്കറെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
താക്കറെയെ വിശദമായ പരിശോധനകള്‍ക്ക് വേണ്ടിയാണ് മുംബൈയിലെ റിലയൻസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തെ ആൻജിയോപ്ലാസ്റ്റിക് വിധേയനായിരുന്ന അദ്ദേഹത്തെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്ക് വിധേയനാക്കി. ഉദ്ധവ് താക്കറെ പൂർണ ആരോഗ്യവാനാണെന്നും പരിശോധനയില്‍ യാതൊരു പ്രശ്നവും കണ്ടെത്തിയിട്ടില്ലെന്നും ജനസേവനത്തിലേക്ക് മടങ്ങാൻ പൂർണ സജ്ജനാണെന്നും മകൻ ആദിത്യ താക്കറെ അറിയിച്ചു.
ഒക്ടോബർ 12ന് ദസ്സറ റാലിക്ക് പിന്നാലെ ഉദ്ധവിന് ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നെന്നാണ് വിവരം.