Image

ഫ്രാൻസില്‍ ടെസ്‌ല കാർ അപകടത്തില്‍പെട്ട് കത്തി നാല് പേർ മരിച്ചു

Published on 14 October, 2024
ഫ്രാൻസില്‍ ടെസ്‌ല കാർ അപകടത്തില്‍പെട്ട്   കത്തി   നാല് പേർ മരിച്ചു

പാരിസ്: ഫ്രാൻസില്‍ ടെസ്‌ല കാർ അപകടത്തില്‍പ്പെട്ട് നാല് പേർ മരിച്ചു. റോഡിലെ സൈൻ ബോർഡില്‍ കാറിടിച്ച്‌ തീപിടിക്കുകയായിരുന്നു.

ഫ്രാൻസിലെ നിയോർട്ട് നഗരത്തില്‍ കഴിഞ്ഞദിവസം രാത്രിയാണ് അപകടമുണ്ടായത്.

അപകടത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. റോഡിലെ സൈൻ ബോർഡില്‍ ഇടിച്ചുണ്ടായ തീപിടിത്തമാണെന്നാണ് പ്രാഥമിക നിഗമനം. ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

അപകടത്തില്‍ മരിച്ച ഡ്രൈവറും മൂന്ന് യാത്രക്കാരും തിരിച്ചറിയാനാവാത്ത വിധം പൊള്ളലേറ്റ നിലയിലാണ്. സ്പേസ് എക്സ് സ്ഥാപകനായ ഇലോണ്‍ മസ്‌കാണ് ടെസ്‌ല കമ്ബനിയുടെ സഹസ്ഥാപകൻ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക