Image

വ്യാഴത്തിന്റെ ഉപഗ്രഹത്തില്‍ അന്യഗ്രഹ ജീവന്‍ തേടി നാസ; 'യൂറോപ്പ ക്ലിപ്പര്‍' വിക്ഷേപണം വിജയകരം

Published on 14 October, 2024
 വ്യാഴത്തിന്റെ ഉപഗ്രഹത്തില്‍ അന്യഗ്രഹ ജീവന്‍   തേടി നാസ;  'യൂറോപ്പ ക്ലിപ്പര്‍' വിക്ഷേപണം വിജയകരം

ഫ്ലോറിഡ: വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ അന്യഗ്രഹജീവികളുടെയും ജീവന്റെയും സാന്നിധ്യം കണ്ടെത്താൻ   ലക്ഷ്യമിട്ടുള്ള നാസയുടെ ക്ലിപ്പര്‍ പേടകം വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 9.37-ന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ (KSC) നിന്ന് സ്പെയ്സ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റിലായിരുന്നു വിക്ഷേപണം.  

യുഎസ് ബഹിരാകാശ ഏജൻസിയായ നാസ ഇന്ന് രാവിലെ എക്‌സില്‍ പങ്കുവച്ച പോസ്റ്റിലാണ് ദൗത്യത്തെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങള്‍ പങ്കുവച്ചത്.

ഭൂമിയില്‍നിന്നും ഏകദേശം 1.8 ബില്യണ്‍ മൈല്‍ യാത്രയാണ് യൂറോപ്പയിലെത്താൻ വേണ്ടത്. ദൗത്യത്തിനായി നാസ വികസിപ്പിച്ചെടുത്ത യൂറോപ്പ ക്ലിപ്പർ എന്ന ഏറ്റവും വലിയ ബഹിരാകാശ പേടകമാണ് വിക്ഷേപിയ്‌ക്കുന്നത്. ദൗത്യം മുൻകൂട്ടി നിശ്ചയിച്ചിരുന്നതായിരുന്നെങ്കിലും മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കാരണം വിക്ഷേപണ തീയതി വൈകുകയായിരുന്നു.

പേടകം 2030 ഏപ്രിലിലാണ് വ്യാഴത്തിലെത്തുക. വ്യാഴത്തെ വലം വെയ്‌ക്കുന്നതോടൊപ്പം യൂറോപ്പയുടെ ഏറ്റവും അടുത്ത ഭ്രമണപഥത്തിലൂടെ 48 തവണ സഞ്ചരിക്കുകയും ചെയ്യും. ഈ പറക്കലിനിടെ പേടകത്തിലുള്ള 9 ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ ഉപഗ്രഹത്തിന്റെ അന്തരീക്ഷം,തണുത്ത പുറംപാളി, അതിനടിയിലുള്ള സമുദ്രത്തിന്റെ സാന്നിധ്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക