Image

100 കോടി ബജറ്റില്‍ ദുല്‍ഖര്‍ ചിത്രം ലക്കി ഭാസ്കര്‍

Published on 14 October, 2024
100 കോടി ബജറ്റില്‍ ദുല്‍ഖര്‍ ചിത്രം  ലക്കി ഭാസ്കര്‍

മലയാളത്തിൻ്റെ യുവതാരം ദുല്‍ഖർ സല്‍മാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ.

ഒക്ടോബർ 31 നു ദീപാവലി റിലീസായി എത്തുന്ന ഈ ചിത്രം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന ദുല്‍ഖർ ചിത്രമാണ്. 100 കോടി ബജറ്റിലാണ് ഈ പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഇത്ര വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രത്തെ കാത്തിരിക്കുന്നത് വമ്ബൻ നഷ്ടമായിരിക്കുമോ അതോ ലാഭമായിരിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. നൂറ് കോടിയിലധികം തിരിച്ചു നേടാൻ ഈ ചിത്രത്തിന് കഴിയുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം.

1980-1990 കാലഘട്ടങ്ങളില്‍ നടക്കുന്ന കഥ പറയുന്ന ചിത്രം, അന്നത്തെ മുംബൈ നഗരത്തെ അതുപോലെ പുനർസൃഷ്ടിച്ചിരിക്കുകയാണ്. ഹൈദരാബാദില്‍ ഒരുക്കിയ വമ്ബൻ സെറ്റുകളിലാണ് ചിത്രീകരണം നടന്നത്. അത്കൊണ്ട് തന്നെയാണ് ഇത്രയും വലിയ ബജറ്റി ലേക്ക് ചിത്രമെത്തിയത്. ഈ ധാരാളിത്തം വലിയ നഷ്ടത്തിലേക്ക് ചിത്രത്തെ എത്തിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

യുവ പ്രേക്ഷകരേയും കുടുംബപ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ചിത്രം, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് പ്രദർശനത്തിനെത്തുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക