Image

'വേട്ടയാന്‍', ₹ 200 കോടി പിന്നിട്ടു

Published on 14 October, 2024
'വേട്ടയാന്‍', ₹ 200 കോടി പിന്നിട്ടു

രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ വേട്ടയാൻ ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. ബോക്‌സ് ഓഫീസില്‍ റിലീസ് ചെയ്ത് 4 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ഇന്ത്യയില്‍ 100 കോടി കടന്നു.


ആദ്യ ദിനം 31.7 കോടിയും, രണ്ടാം ദിവസം 24 കോടിയും, മൂന്നാം ദിവസം 26.75 കോടിയും, നാലാം ദിനത്തില്‍ ഏകദേശം 22.25 കോടിയും ചിത്രം വാരിക്കൂട്ടി. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിതരണക്കാർ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനായി അധിക സ്‌ക്രീനുകള്‍ ആവശ്യപ്പെടുന്നതായി നിർമ്മാണ കമ്ബനി ലൈക്ക പ്രൊഡക്ഷൻസ് പറഞ്ഞു.

ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം ലോകമെമ്ബാടുമുള്ള ബോക്‌സ് ഓഫീസില്‍, ആദ്യ 4 ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടിയുടെ നാഴികക്കല്ല് പിന്നിട്ടു. ഇപ്പോള്‍ ചിത്രം 250 കോടി രൂപയിലേക്ക് മുന്നേറുകയാണ്.

വേട്ടയാൻ ആദ്യ ദിനം 77.90 കോടിയും, രണ്ടാം ദിവസം 45.26 കോടിയും, മൂന്നാം ദിവസം 47.87 കോടിയും, നാലാം ദിവസം 41.32 കോടിയും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടി. ഇതോടെ ലോകമെമ്ബാടുമുള്ള മൊത്തം ബോക്‌സ് ഓഫീസ് കളക്ഷൻ 212.35 കോടി രൂപയിലെത്തി.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായി ഒക്ടോബർ 10 നാണ് ചിത്രം ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക