Image

കനേഡിയൻ മണ്ണിലെ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് പങ്ക് ; ആർ സി എം പി

Published on 14 October, 2024
കനേഡിയൻ മണ്ണിലെ  ക്രിമിനൽ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് പങ്ക് ; ആർ സി എം പി


കനേഡിയൻ പൗരന്മാരുടെ കൊലപാതകത്തിലും കനേഡിയൻ മണ്ണിൽ നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങളിലും  ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആർ സി എം പി . ഇക്കാര്യങ്ങൾ അന്വേഷണത്തിൽ തെളിഞ്ഞതായും ആർ സി എം പി  കമ്മീഷണർ മൈക്കിൾ ദുഹിമേയും അസി. കമ്മീഷണർ ബ്രിജിറ്റ് ഗവിനും  വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിവരങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യൻ ഏജൻസികളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അനുകൂല പ്രതികരണമല്ല  ലഭിച്ചതെന്ന് അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അക്രമാസക്തമായ തീവ്രവാദം, കനേഡിയൻ പൗരന്മാരുടെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്ക് , സമൂഹത്തിൽ സൗത്ത് ഏഷ്യൻ  കമ്യൂണിറ്റിക്കിടയിൽ അശാന്തി പടർത്തുക എന്ന ലക്ഷ്യത്തോടെയുള്ള സംഘടിത കുറ്റകൃത്യങ്ങൾ നടത്തുക, കാനഡയുടെ ജനാധിപത്യ സംവിധാനത്തിൽ ഇടപെടുക എന്നീ നാലു കാര്യങ്ങളാണ് കമ്മീഷണർ മൈക്കിൾ ഇന്ത്യയുടെ പേരിൽ ആരോപിച്ചത്.

ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുടെ ജോലി കാനഡയിലുള്ള ഇന്ത്യൻ പൗരന്മാരെയും വംശജരെയും സഹായിക്കുകയാണ്, അല്ലാതെ കാനഡയുടെ രാഷ്ട്രീയത്തിലും മറ്റ് കാര്യങ്ങളിലും ഇടപെടുകയല്ലെന്ന് അസി. കമ്മീഷണർ ബ്രിജിറ്റ് ഗവിൻ  പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക