ഓട്ടവ : ഇന്ത്യയ്‌ക്കെതിരെ കൺസർവേറ്റീവ് ലീഡറും പ്രതിപക്ഷ നേതാവുമായ പിയേർ പൊളിയേവ് രംഗത്ത്. ആർസിഎംപി ഉദ്യോഗസ്ഥരുടെ ആരോപണങ്ങൾ വളരെ വലുതും, ഗൗരവമായി എടുക്കേണ്ടതുമാണെന്ന് അദ്ദേഹം പറയുന്നു.
ഇന്ത്യ ഉൾപ്പെടെ ഏത് രാജ്യത്തുനിന്നും ഏത് വിദേശ ഇടപെടലും അസ്വീകാര്യവും നിർത്തേണ്ടതുമാണ്, പിയേർ പൊളിയേവ് പറഞ്ഞു. കനേഡിയൻ സർക്കാരിൻ്റെ ആദ്യ ജോലി വിദേശ ഭീഷണികളിൽ നിന്ന് നമ്മുടെ പൗരന്മാരെ സംരക്ഷിക്കുക എന്നുള്ളതാണെന്നും, കനേഡിയൻ പൗരന്മാരെ ഭീഷണിപ്പെടുത്തുകയോ കൊലപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്തവരെ മുഴുവൻ ക്രിമിനൽ പ്രോസിക്യൂഷന് വിധേയമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഒമ്പതു വർഷമായി ജനങ്ങളെ സംരക്ഷിക്കുന്നതിൽ ലിബറൽ സർക്കാർ പരാജയപ്പെട്ടെന്നും ദേശീയ സുരക്ഷയും വിദേശ ഇടപെടലും ഗൗരവമായി എടുത്തില്ലെന്നും, അതുകൊണ്ടു തന്നെ കാനഡ ഇവരുടെ കളിസ്ഥലമായി മാറി എന്നും പ്രസ്താവനയിൽ പറയുന്നു.