Image

സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 9 ഗ്രാന്ഡ് ഫിനാലെ ഒക്ടോബര്‍ 20 ന് ഏഷ്യാനെറ്റില്‍

റെജു ചന്ദ്രന്‍ ആര്‍ Published on 15 October, 2024
 സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 9 ഗ്രാന്ഡ് ഫിനാലെ ഒക്ടോബര്‍ 20 ന് ഏഷ്യാനെറ്റില്‍

പ്രേക്ഷകഹൃദയങ്ങള്‍ ഏറ്റുവാങ്ങിയ നിരവധി  ഗായകര്‍ നിറഞ്ഞാടിയ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 9 ന്റെ ഗ്രാന്‍ഡ് ഫിനാലെ ഏഷ്യാനെറ്റില്‍ ഒക്ടോബര്‍ 20 ന് വൈകുന്നേരം 6  മണിമുതല്‍ സംപ്രേക്ഷണം ചെയ്യുന്നു.

വാശിയേറിയ പോരാട്ടങ്ങള്‍ക്കും നിരധി നിര്‍ണ്ണായകമായ റൗണ്ടുകള്‍ക്കും ശേഷം അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാന്‍ഡ് ഫിനാലെ പോരാട്ടത്തില്‍ അരവിന്ദ്, നന്ദ, ദിഷ, അനുശ്രീ, ബല്‍റാം എന്നിവര്‍ക്കൊപ്പം പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന ഒരാളും മാറ്റുരയ്ക്കാനെത്തുന്നു.

സീസണ്‍ 9  ന്റെ സംഗീതയാത്രയില്‍ വിധികര്‍ത്താക്കളായി എത്തിയത് ഗായകരായ കെ. എസ്. ചിത്ര,  സിത്താര, വിധു പ്രതാപ് തുടങ്ങിയവരാണ്. അതോടൊപ്പം പ്രമുഖ സംഗീതജ്ഞരും ഗായകരും ജനപ്രിയസിനിമാതാരങ്ങളും മത്സരാര്‍ത്ഥികളുടെ പാട്ടുകള്‍ ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വേദിയില്‍ എത്തിയിട്ടുണ്ട്. ഈ ഗ്രാന്‍ഡ് ഫിനാലെയുടെ വിധികര്‍ത്താക്കളായി  പ്രശസ്ത ഗായകരായ  ഹരിഹരനും സുജാത മോഹനും ഉണ്ടാകും.

സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 9  ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്ത ചലച്ചിത്ര താരം വിദ്യ ബാലന്‍  ഈ വേദിയില്‍ എത്തുന്നു. കൂടാതെ അന്ന പ്രസാദ്, ബിജു കുട്ടന്‍, ബിനു അടിമാലി, മാവേലിക്കര ഷാജി, രശ്മി  തുടങ്ങിയവരുടെ പ്രകടനങ്ങളും ഗ്രാന്‍ഡ് ഫിനാലെക്ക് മാറ്റുകൂട്ടും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക