Image

അന്യഗ്രഹ ജീവികളെ കണ്ടെത്തി; ഒരു മാസത്തിനുള്ളിൽ ശാസ്ത്രജ്ഞര്‍ തെളിവുകൾ പുറത്തുവിടും: വെളിപ്പെടുത്തി സൈമണ്‍ ഹോളണ്ട്

Published on 15 October, 2024
അന്യഗ്രഹ ജീവികളെ കണ്ടെത്തി; ഒരു മാസത്തിനുള്ളിൽ ശാസ്ത്രജ്ഞര്‍ തെളിവുകൾ പുറത്തുവിടും:  വെളിപ്പെടുത്തി  സൈമണ്‍ ഹോളണ്ട്

 അന്യഗ്രഹ ജീവികളെപ്പറ്റിയുള്ള തെളിവുകള്‍ ഒരു മാസത്തിനുള്ളില്‍ ശാസ്ത്രജ്ഞര്‍ പുറത്തുവിടുമെന്ന് നാസയുടെ വിവിധ പ്രോജക്ടുകളില്‍ പ്രവർത്തിച്ചിട്ടുള്ള ചലച്ചിത്ര നിർമ്മാതാവ്.

നാസ, ബിബിസി എന്നിവയ്ക്ക് വേണ്ടി നിരവധി ഡോക്യുമെൻ്ററികള്‍ നിർമ്മിച്ച സൈമണ്‍ ഹോളണ്ട് ആണ് അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ഭൂമിക്ക് പുറത്തും ജീവനുണ്ടെന്നും അതിൻ്റെ തെളിവുകള്‍ ശാസ്ത്രജ്ഞരുടെ പക്കലുണ്ടെന്നും ഹോളണ്ട്  പറയുന്നു.

യുകെയിലെ ഓക്‌സ്‌ഫോർഡ് സർവകലാശലയിലെ ശാസ്ത്രജ്ഞൻമാരാണ് കണ്ടെത്തലിന് പിന്നില്‍. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്ബായി തങ്ങളുടെ കണ്ടെത്തലുകള്‍ക്ക് ശാസ്ത്രജ്ഞർ അന്തിമരൂപം നല്‍കിക്കൊണ്ടിരിക്കുകയാണ്. അത് പൂർത്തിയായാല്‍ തെളിവുകള്‍ ഉള്‍പ്പെടെ പരസ്യപ്പെടുത്തുമെന്നും ഹോളണ്ട് അവകാശപ്പെട്ടു.

ഭൂമിക്കപ്പുറമുള്ള ജീവൻ്റെ തെളിവുകള്‍ കണ്ടെത്തുന്നതിനായി പ്രവർത്തിക്കുന്ന മാർക്ക് സക്കർബർഗിൻ്റെ ബ്രേക്ക്‌ത്രൂ ലിസണ്‍ സംരംഭത്തില്‍ നിന്നുള്ളവരാണ് തന്നോട് ഈ വിവരം പങ്കുവച്ചത്. 2019ല്‍ ഓസ്‌ട്രേലിയയില്‍ പാർക്ക്‌സ് ദൂരദർശി ഉപയോഗിച്ച്‌ അന്യഗ്രഹ ജീവി സാന്നിധ്യത്തിൻ്റെ തെളിവുകള്‍ കണ്ടെത്തിയതായും ഹോളണ്ട് അവകാശപ്പെടുന്നു.

ഹോളണ്ടിൻ്റെ വെളിപ്പെടുത്തല്‍ ശാസ്ത്രാനേഷികളില്‍ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. ഭൂമിക്ക് പുറത്ത് ജീവൻ്റെ സാധ്യതകള്‍ ഉണ്ടോ എന്നത് ഏറെക്കാലമായി ശാസ്ത്രജ്ഞരുടെ ചിന്താവിഷയമാണ്. സാധ്യതകള്‍ ശാസ്ത്രജ്ഞർ തള്ളുന്നില്ലെങ്കിലും അന്യഗ്രഹജീവികളെപ്പറ്റി നിർണ്ണായകമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക