Image

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ യുഎസ്‌എ യിലെ ഫ്ലാഗ്ഷിപ് ഷോറൂമിന്‌ ലോസ് ആഞ്ചൽസിൽ തുടക്കമായി: നോർത്ത് അമേരിക്കയിലെ വിപുലീകരണം ശക്തിപ്പെടുത്തുന്നു

Published on 15 October, 2024
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ യുഎസ്‌എ യിലെ ഫ്ലാഗ്ഷിപ് ഷോറൂമിന്‌ ലോസ് ആഞ്ചൽസിൽ തുടക്കമായി: നോർത്ത് അമേരിക്കയിലെ വിപുലീകരണം ശക്തിപ്പെടുത്തുന്നു

13 രാജ്യങ്ങളിലായി 360ലധികം ഷോറൂമുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ യുഎസ്‌എ യിലെ ഫ്ലാഗ്ഷിപ് ഷോറൂമിന്‌ ലോസ് ആഞ്ചൽസിൽ തുടക്കമായി. 

നോർത്ത്  അമേരിക്കയിലെ ബ്രാൻഡിൻ്റെ വളർച്ചയിലെ ഒരു പ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന പുതിയ ഷോറൂം മലബാർ ഗോൾഡ് & ഡയമണ്ട്സിൻ്റെ യു.എസ്.എയിലെ അഞ്ചാമത്തെയും ഏറ്റവും വലിയ ഷോറൂമായിരിക്കും.

കാലിഫോർണിയ കോൺഗ്രസ് വുമൺ മിഷേൽ സ്റ്റീൽ പുതിയ ഷോറൂമിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ആര്ടിസിയ മേയർ ടോണി ലിമ, ആര്ടിസിയിലെ മേയർ പ്രൊ ടെം അലി സജ്ജാദ് താജ്, മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ്, വൈസ് ചെയർമാൻ കെ പി അബ്ദുൾ സലാം, ഇന്റർനാഷണൽ ഓപ്പറേഷൻസ് എം ഡി ഷംലാൽ അഹമ്മദ്, നോർത്ത് അമേരിക്ക റീജിയണൽ ഹെഡ് ജോസഫ് ഈപ്പൻ, ബ്രാഞ്ച് ഹെഡ് ആർ ജാസർ, മറ്റു സീനിയർ മാനേജ്‌മന്റ് അംഗങ്ങൾ, ഉപഭോക്താക്കൾ, മാധ്യമ അതിഥികൾ,  അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് അന്താരാഷ്‌ട്ര ജ്വല്ലറി മേഖലയിൽ മികച്ച മുന്നേറ്റം നടത്തുന്നു, ഈ വളർച്ചയെ നയിക്കുന്ന ഒരു പ്രധാന വിപണിയായി നോർത്ത് അമേരിക്ക തുടരുന്നു. അമേരിക്കയിലെ ഏറ്റവും വലുതും അഞ്ചാമത്തേതുമായ ഈ ഷോറൂം ആരംഭിക്കുന്നതിലൂടെ ലോസ് ആഞ്ചൽസിലെ എല്ലാ ആഭരണപ്രേമികൾക്കും 100% ഉത്തരവാദിത്വത്തോടെയും സുസ്ഥിരതയോടെയും സമാനതകളില്ലാത്ത ഒരു ജ്വല്ലറി ഷോപ്പിംഗ് അനുഭവം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 

2024 ഒക്ടോബറിൽ ആഗോളതലത്തിൽ 20 ഷോറൂമുകൾ തുറക്കുക എന്ന ഞങ്ങളുടെ ആഗോള വിപുലീകരണ പദ്ധതിയുടെ പ്രധാന ഹൈലൈറ്റ് ആയിരുന്നു ഞങ്ങളുടെ LA ഷോറൂമിൻ്റെ ലോഞ്ച്. പുത്തനുണർവിൽ  നൂതന ആശയങ്ങളോടെ ലോകത്തിലെ നമ്പർ വൺ ജ്വല്ലറി റീടൈലറാവുകയെന്ന ഞങ്ങളുടെ ലക്ഷ്യത്തെ സാക്ഷാത്കരിക്കുവാനായി ഞങ്ങൾക്കൊപ്പം നിലകൊള്ളുന്ന എല്ലാ പ്രിയ ഉപഭോക്താക്കൾക്കും ടീം അംഗങ്ങൾക്കും പങ്കാളികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നതായും മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ്  പറഞ്ഞു.

ആർട്ടിസിയ സിറ്റിയിൽ 6500 ചതുരശ്ര അടിയിൽ  സ്ഥിതി ചെയ്യുന്ന പുതിയ ഷോറൂമിൽ 20 രാജ്യങ്ങളിൽ നിന്നുള്ള 30,000 ത്തിലധികം ഡിസൈനുകളിലുള്ള ആഭരണങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്വർണം, വജ്രം, അമൂല്യ രത്നങ്ങൾ എന്നിവയിൽ രൂപകൽപന ചെയ്ത ആഭരണങ്ങളുടെ 25 ഓളം എക്സ്ക്ലൂസിവ് ബ്രാൻഡുകളും പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ബ്രൈഡൽ, പാർട്ടി വെയർ, കാഷ്വൽ വെയർ എന്നിവയ്ക്ക് പുറമെ ഏത് അവസരങ്ങൾക്കും അനുയോജ്യമായ ആഭരണങ്ങളുടെ വലിയൊരു ശ്രേണി തന്നെ പുതിയ ഷോറൂമിൽ ലഭ്യമാകും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലെ കരകൗശല വിദഗ്ധരുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക്‌ അവരുടെ ഇഷ്ടപ്രകാരമുള്ള ആഭരണങ്ങൾ കസ്റ്റമൈസ്‌ ചെയ്യാനുള്ള സൗകര്യവും  പുതിയ ഷോറൂമിന്റെ സവിശേഷതയാണ്. ഉദ്ഘടനത്തോട് അനുബന്ധിച്ചു ഡയമണ്ട്, പ്രെഷ്യസ് ജം ആഭരണങ്ങൾ വാങ്ങുമ്പോൾ ഉറപ്പായ സ്വർണ്ണനാണയങ്ങൾ നേടാൻ അവസരമുണ്ട്. നവംബർ 3 വരെയാണ് ഓഫറിൻറെ കാലാവധി.


പുതിയ ഷോറൂമിന്‌ തികച്ചും അനുയോജ്യമായ ഇടമെന്ന നിലയിൽ കാലിഫോർണിയ തിരഞ്ഞെടുക്കാൻ നിരവധി കാരണങ്ങൾ ഉണ്ട്. ഒരു ആഗോള ടെക് & ഫാഷൻ ഹബ് എന്ന നിലയിൽ ഒരേ സമയം ആഭരണ നിർമാണ മേഖലയിലെ കരകൗശല വിദ്യയെ അംഗീകരിക്കുകയും സമകാലിക സൗന്ദര്യ സങ്കൽപ്പങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യുന്ന വൈവിധ്യമാർന്ന പ്രേക്ഷകരെ, പ്രത്യേകിച്ച് ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ നിന്നുള്ള വിവിധ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനുള്ള അവസരമാണ് കാലിഫോർണിയയിലെ പുതിയ ഷോറൂം നൽകുന്നത്. യു എസ്സിലെ ഞങ്ങളുടെ ആദ്യ ഷോറൂം 2018ലാണ് ആരംഭിച്ചത്. തുടർന്നുള്ള ഞങ്ങളുടെ വളർച്ചയ്ക്ക് പിന്നിൽ വിശിഷ്ടമായ ആഭരണങ്ങളോടൊപ്പം സമാനതകളില്ലാത്ത സേവനവും നൽകുമെന്ന പ്രതിബദ്ധതയുമാണ്.  ന്യൂജേഴ്‌സി, ഡാളസ്, ഷിക്കാഗോ, നേപ്പർവില്ല എന്നിവിടങ്ങളിലെ ഷോറൂമുകൾ നേടിയിട്ടുള്ള സ്വീകാര്യതയുടെ അടിസ്ഥാനത്തിൽ, ലോസ് ഏഞ്ചൽസിലെ പുതിയ ഷോറൂമിനും മികച്ച സ്വീകരണം ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് എന്ന് ” മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൻ്റെ ഇൻ്റർനാഷണൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ് അഭിപ്രായപ്പെട്ടു.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് യുഎസിലെ ആറാമത്തെ ഷോറൂം ജോർജിയയിലെ അറ്റ്‌ലാൻ്റയിൽ ഉടൻ ആരംഭിക്കും. സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ, ഓസ്റ്റിൻ, ടാമ്പ, വിർജീനിയ, ഡിട്രോയിറ്റ്, ഹ്യൂസ്റ്റൺ, ഷാർലറ്റ്, ഫീനിക്സ്, ന്യൂയോർക്ക്, സാൻ ഡീഗോ തുടങ്ങിയ നഗരങ്ങളിൽ പുതിയ ഷോറൂമുകൾ ആരംഭിക്കാനുള്ള വിപുലീകരണ പദ്ധതിയും നിലകൊള്ളുന്നു. ഇത് നോർത്ത്  അമേരിക്കയിലെ ബ്രാൻഡിന്റെ സാന്നിധ്യത്തെ കൂടുതൽ ശക്തിപ്പെടുത്തും. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലും ആൽബെർട്ടയിലും ഷോറൂമുകൾ ഉടനെ ആരംഭിക്കും.

യുഎസ്എയിൽ ഞങ്ങളുടെ അഞ്ചാമത്തെ സംരംഭത്തെ അടയാളപ്പെടുത്തിക്കൊണ്ട് ഞങ്ങളുടെ ഫ്ലാഗ്ഷിപ് ഷോറൂം ലോസ് ആഞ്ചൽസിൽ ആരംഭിക്കാനായതിൽ അതിയായ സന്തോഷമുണ്ട്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ എല്ലായ്പ്പോഴും തങ്ങളുടെ ESG പ്രതിബദ്ധതകൾ ഏറ്റവും ഉയർന്ന പരിഗണയിൽ തന്നെ നടപ്പിലാക്കിയിട്ടുണ്ട്. ആഗോള ആഭരണ വിപണിയിലെ മുൻനിര ബ്രാൻഡ്‌ ആവുകയെന്ന ലക്ഷ്യത്തിലേക്ക് ചുവടുവെക്കുമ്പോൾ സുസ്ഥിരതയോടെയും ഉത്തരവാദിത്വത്തോടെയും വളരാൻ ഞങ്ങൾ തീർത്തും പ്രതിജ്ഞാബദ്ധരാണ്. ഷോറൂമുകളിലെ ഓരോ ആഭരണവും ഏറ്റവും ഉയർന്ന നിലവാരത്തിലുള്ളവയാണെന്ന് ഉറപ്പു നല്കുന്നതിനോടൊപ്പം മനുഷ്യരുടെയും മൃഗങ്ങളുടെയും അവയുടെ ആവാസ വ്യവസ്ഥകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന, ഉത്തരവാദിത്തത്തോടെ ഖനനം ചെയ്തതാണെന്നും ഞങ്ങൾ ഉറപ്പാക്കുന്നു, ഇത് ഉപഭോക്താക്കൾക്കുള്ള ഞങ്ങളുടെ ഏറ്റവും വലിയ വാഗ്ദാനമാണ്. ഈ മൂല്യങ്ങളോടുള്ള ഞങ്ങളുടെ സമർപ്പണം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്; ഇന്ത്യ ഗോൾഡ് കോൺഫെറെൻസിലെ റെസ്പോൺസിബിൾ ജ്വല്ലറി ഹൗസ് അവാർഡ് നേടാനായത് സുതാര്യതയും സമഗ്രതയും ഉയർത്തിപ്പിടിക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഫലമാണ് എന്ന് മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ പി അബ്ദുൾ സലാം അഭിപ്രായപ്പെട്ടു.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒക്ടോബറിൽ 20 ഷോറൂമുകൾ ആരംഭിക്കാനാണ് പദ്ധതിയിട്ടത്. ഇതിനോടകം തന്നെ 7 ഷോറൂമുകൾ പ്രവർത്തനമാരംഭിച്ചു. യുഎസ്‌എ, യുഎഇ, ഖത്തർ, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിലായി 13 ഷോറൂമുകൾ വരും ആഴ്ചകളിൽ തുറക്കും.

ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത സേവനവും, മികച്ച ഗുണനിലവാരവും വാഗ്ദാനം ചെയ്യുന്ന ഉപഭോക്തൃ സൗഹൃദ നയങ്ങളിലൂടെ ആഗോളതലത്തില്‍ പ്രശസ്തമായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ നിന്നുള്ള എല്ലാ പര്‍ച്ചേസുകളും 'മലബാര്‍ പ്രോമിസ്' ലൂടെ സമ്പൂര്‍ണ്ണ പരിരക്ഷ ഉറപ്പാക്കുന്നു. ന്യായവില വാഗ്ദാനം, സ്റ്റോണ്‍ വെയ്റ്റ്, നെറ്റ് വെയ്റ്റ്, സ്റ്റോണ്‍ ചാര്‍ജ് എന്നിവ സൂചിപ്പിക്കുന്ന സുതാര്യമായ പ്രൈസ് ടാഗ്, 28 ലാബ് ടെസ്റ്റുകളിലൂടെ ആഗോള ഗുണനിലവാരം ഉറപ്പാക്കിയ ഡയമണ്ടുകള്‍, ഗ്യാരണ്ടീഡ് ബയ് ബാക്ക്, 100 %  വാല്യൂ ഓ ണ്‍ ഗോള്‍ഡ് എക്സ്ചേഞ്ച്, 100 % വാല്യൂ ഓണ്‍ ഡയമണ്ട് എക്സ്ചേഞ്ച്, സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന 916 ഹാള്‍ മാര്‍ക്കിങ്ങ്, 13 രാജ്യങ്ങളിലെ എല്ലാ ഷോറൂമുകളില്‍ നിന്നും എല്ലാ ആഭരണങ്ങള്‍ക്കും ആജീവനാന്ത ഫ്രീ മെയിന്റനന്‍സ്, അംഗീകൃത സ്രോതസ്സുകളില്‍ നിന്നും ഉത്തരവാദിത്വത്തോടെ ശേഖരിക്കുന്ന സ്വര്‍ണ്ണം, തൊഴിലാളികള്‍ക്ക് കൃത്യമായ വേതനവും, ന്യായമായ ആനുകൂല്ല്യങ്ങളും എന്നിവയാണ് മലബാര്‍ പ്രോമിസിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

ആരോഗ്യം, പാർപ്പിടം, പട്ടിണി നിർമ്മാർജ്ജനം, സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം, പരിസ്ഥിതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, വർഷങ്ങളായി മലബാർ ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളുടെ പ്രധാന ഘടകമാണ് ESG (പരിസ്ഥിതി, സാമൂഹിക & ഭരണം) സംരംഭങ്ങൾ. ബിസിനസ്സിൻ്റെ വളർച്ചയിൽ നിന്ന് എല്ലാ പങ്കാളികൾക്കും പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഗ്രൂപ്പ് ഉറപ്പാക്കുകയും അതിൻ്റെ ലാഭത്തിൻ്റെ 5% അതേ രാജ്യത്ത് തന്നെ CSR/ESG സംരംഭങ്ങൾക്ക് നൽകുകയും ചെയ്യുന്നു. 2007ൽ ആരംഭിച്ച മലബാർ നാഷണൽ സ്കോളർഷിപ്പിന്റെ ഭാഗമായി 1.9 യു എസ്‌ ഡോളർ മൂല്യമുള്ള 21000 സ്കോളർഷിപ്പുകൾ വിദ്യാർത്ഥികൾക്കായി നൽകുമെന്ന്  ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ദരിദ്രർക്കിടയിൽ അടിസ്ഥാന വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ 247 മൈക്രോ ലേർണിംഗ് സെന്ററുകളും തുറന്നിട്ടുണ്ട്

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനെക്കുറിച്ച്

ഇന്ത്യന്‍ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി മുന്‍നിരയില്‍ നില്‍ക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയാണ് 1993 ല്‍ സ്ഥാപിതമായ മലബാര്‍ ഗോള്‍ഡ് & ഡമണ്ട്‌സ്. 6.2 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനി നിലവില്‍ ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡാണ്. ഇന്ന് ഇന്ത്യയിലുടനീളം നിരവധി ഓഫീസുകള്‍, ഡിസൈന്‍ സെന്ററുകള്‍, മൊത്തവ്യാപാര യൂണിറ്റുകള്‍, ഫാക്ടറികള്‍ എന്നിവ കൂടാതെ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, യുഎസ്എ,  യു.കെ, കാനഡ, ഓസ്‌ട്രേലിയ എന്നീ മേഖലകളിലെ 13 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 360 ലധികം ഔട്ട്‌ലെറ്റുകളുടെ ശക്തമായ റീട്ടെയില്‍ ശൃംഖലയുമുണ്ട്. 4000ത്തിലധികം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന്റെ തുടര്‍ച്ചയായ വിജയത്തിനായി 26-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 21,000-ത്തിലധികം പ്രൊഫഷണലുകള്‍ സ്ഥാപനത്തിനൊപ്പം ജോലി ചെയ്യുന്നു. www.malabargoldanddiamonds.com എന്ന വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏത് കോണില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങാനുളള സൗകര്യവും ലഭ്യമാണ്. ഡിസൈനുകളിലൂടെയും, അതുല്ല്യമായ ശേഖരങ്ങളിലൂടെയും സ്വതന്ത്രരായ, ആധുനിക സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ട്രെന്‍ഡി, ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന റീട്ടെയില്‍ ആശയമായ എംജിഡി - ലൈഫ് സ്റ്റൈല്‍ ജ്വല്ലറിയും ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. പ്രധാന ബിസിനസ്സുമായി ഉത്തരവാദിത്തവും, സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് കമ്പനി സ്ഥാപിതമായതുമുതല്‍ തന്നെ അതിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളിലും ഗ്രൂപ്പ് സജീവമാണ്. സ്ഥാപിതമായതുമുതല്‍ ഇഎസ്ജി (Environment, Social & Governance) സംവിധാനത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് സ്ഥാപനത്തിന്റെ പ്രാഥമിക നയനിലപാടുകള്‍. വിശപ്പ് രഹിത ലോകം, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം, പാര്‍പ്പിട നിര്‍മ്മാണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കാണ് മലബാര്‍ ഗ്രൂപ്പിന്റെ ഇഎസ്ജി പ്രവര്‍ത്തനങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. സാമൂഹിക ബോധവും, പ്രതിബദ്ധതയും നിറഞ്ഞ ഒരു സ്ഥാപനമായി തുടരുന്നതിനായി, ഉത്തരവാദിത്തവും സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് ഇഎസ്ജി ലക്ഷ്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ശക്തിപ്പെടുത്തുന്നതിലും സ്ഥാപനം ശ്രദ്ധചെലുത്തുന്നു. സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലെല്ലാം കമ്പനിയുടെ ലാഭത്തിന്റെ 5 ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക