Image

പന്നുൻ കേസ് അന്വേഷണത്തിനു ഇന്ത്യയിൽ നിന്നുള്ള സംഘം വാഷിംഗ്‌ടണിൽ എത്തുന്നു (പിപിഎം)

Published on 15 October, 2024
പന്നുൻ കേസ് അന്വേഷണത്തിനു ഇന്ത്യയിൽ നിന്നുള്ള സംഘം വാഷിംഗ്‌ടണിൽ എത്തുന്നു (പിപിഎം)

ന്യൂ യോർക്കിൽ ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നുനിനെ വധിക്കാൻ ഇന്ത്യൻ ഏജന്റുമാർ ഗൂഢാലോചന നടത്തി എന്ന കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനു ഇന്ത്യയിൽ നിന്നുള്ള അന്വേഷണ സംഘം ചൊവാഴ്ച വാഷിംഗ്‌ടണിൽ എത്തുമെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.

ഗൂഢാലോചനയിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിരുന്നു എന്ന ആരോപണമാണ് അന്വേഷിക്കുക. ഇന്ത്യ ഇതേപ്പറ്റി സജീവമായ അന്വേഷണം നടത്തുന്നുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറഞ്ഞു. കുറ്റം ആരോപിക്കപ്പെട്ട മുൻ ഇന്ത്യൻ ഉദ്യോഗസ്ഥൻ നിഖിൽ ഗുപ്‌തയെ കുറിച്ച് വിശദമായി അന്വേഷിക്കുന്നു.

ചെക്ക് റിപ്പബ്ലിക്കിൽ അറസ്റ്റ് ചെയ്ത ശേഷം ജൂണിൽ യുഎസിലേക്കു കൊണ്ടുവന്ന ഗുപ്ത (52) ന്യൂ യോർക്കിൽ ജയിലിലാണ്. അയാൾ കുറ്റം നിഷേധിച്ചു.

ഇന്ത്യയിൽ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ സംഘം പങ്കു വയ്ക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറഞ്ഞു. യുഎസ് നൽകേണ്ട വിവരങ്ങൾ അങ്ങോട്ട് നൽകുകയും ചെയ്യും.

യുഎസ്, കനേഡിയൻ പൗരത്വമുള്ള പന്നുനെ ഇന്ത്യ ഭീകര പട്ടികയിൽ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

Indian team probing Pannun case arriving in US

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക