Image

കാരണം? കമലാഹാരിസ്, ഡെമോക്രാറ്റ്സ്, കത്തോലിക്ക സഭയെ വെറുക്കുന്നു (ബി ജോൺ കുന്തറ )

Published on 15 October, 2024
കാരണം? കമലാഹാരിസ്, ഡെമോക്രാറ്റ്സ്,  കത്തോലിക്ക സഭയെ  വെറുക്കുന്നു (ബി ജോൺ കുന്തറ )

ഈ അടുത്ത സമയം, കമലയുടെ ഒരു പ്രധാന തുണക്കാരി, മിച്ചിഗൻ ഗവർണ്ണർ ഗ്രേച്ചൻ വിറ്റ്മർ, പൊതുവേദിയിൽ കത്തോലിക്കർക്ക് നൽകിയ അവഹേളനം.  ഒരു ഡോറീറ്റോ ചിപ്പ് എടുത്തു അവരുടെ മുന്നിൽ മുട്ടുകുത്തി നാക്കു നീട്ടി നിന്ന ഒരു പെൺകുട്ടിക്ക് പരിശുദ്ധ കുർബാന ഒരു പുരോഹിതൻ നൽകുന്നതുപോലെ കൊടുത്തു സദസ്യർ പൊട്ടിച്ചിരിച്ചു.ഇവിടെ വിറ്റ്മർ ഒരു ഹാരിസ് പ്രചാരണ തൊപ്പിയും അണിഞ്ഞിരുന്നു. പരിശുദ്ധ കുർബാന കത്തോലിക്ക സഭയുടെ പരമോന്നത കേന്ദ്ര ബിന്ധു എന്ന് ഇവർ അറിയുന്നില്ലല്ലോ? ഇവർ ആരെങ്കിലും,  മറ്റൊരു മതത്തെ ഇതുപോലെ അവഹേളിക്കുവാൻ ശ്രമിക്കുമോ?

ആ ദൃശ്യം മാധ്യമങ്ങളിൽ കണ്ടപ്പോൾ നിരവധി കത്തോലിക്കർ അമർഷം രേഖപ്പെടുത്തി. അതിൽ വിറ്റ്മർ നൽകിയ മറുപടിയോ ആഒരു നിസ്സാര സംഭവത്തിന് എന്തിനു കത്തോലിക്കർ  അമർഷം കാട്ടുന്നു? മിച്ചിഗൻ ഒരു സ്വിങ് സ്റ്റേറ്റ് എന്ന് കാണുക. അടുത്ത സമയo നടത്തിയ പലേ മാതൃക വോട്ടുകളും അര ശതമാനം വ്യത്യാസം മാത്രമേ ഇരു സ്ഥാനാർത്ഥികളും തമ്മിൽ കാട്ടുന്നുള്ളു.

കമല ഹാരിസിൻറ്റെ, അധികാര സ്ഥാനങ്ങളിൽ ഇരുന്നുകൊണ്ടുള്ള  നിരവധി പിൻകാല പ്രവർത്തികൾ പൊതുവെ ക്രിസ്ത്യൻ മത സമൂഗങ്ങളെ വ്രണപ്പെടുത്തുന്നവ ആയിരുന്നു എന്ന് കാണുന്നു. കാലിഫോർണിയയിൽ അറ്റോർണി ജനറൽ ആയിരുന്ന സമയം, അവിടെ ക്രിസ്ത്യൻ സമുദായങ്ങൾക്ക് കിട്ടിയിരുന്ന സംസ്ഥാന അനുകൂല്യങ്ങളെ ഇവർ തടസപ്പെടുത്തുവാൻ ശ്രമിച്ചിരുന്നു.

അതുപോലതന്നെ, കത്തോലിക്ക സഭകൾ നടത്തിയിരുന്ന ആരോഗ്യ സ്ഥാപനങ്ങൾ കൂടാതെ ഹോബി ലോബി പോലുള്ള ബിസിനസുകൾ ഇവർ അബോർഷനെ നിഷേധിക്കുന്നവർ എന്നകാരണo കാട്ടി കേസുകൾ എടുക്കുവാൻ തുനിഞ്ഞു എന്നാൽ പരമോന്നത കോടതി അത് അനുവദിച്ചില്ല.

ഹാരിസ് സെനറ്റർ ആയിരുന്ന കാലം അന്ന് ഫെഡറൽ കോടതിയിലേയ്ക്ക് നാമനിർദ്ദേശം കിട്ടിയ ബ്രയാൻ ബുഷ്രർ ഇയാൾ, ന്യറ്റ് ഓഫ് കൊളംബസ് എന്ന പുരുഷന്മാർക്ക് മാത്രമായുള്ള  കത്തോലിക്ക സംഘടനയിൽ അംഗമായിരുന്നു. ഈ സംഘടനയെ കമല KKK യുമായി ഉപമിച്ചു.മുൻകാല ഡെമോക്രാറ്റ് പ്രസിഡൻറ്റ് ജോൺ ഫ് കെന്നഡി ഒരു കന്യറ്റ് ആയിരുന്നു എന്നത് കമല ശ്രദ്ധിച്ചിട്ടില്ലല്ലോ.

കാലങ്ങളായി, ന്യൂയോർക് സഭാ അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുള്ള കാർഡിനൽ, അൽ സ്മിത്ത് എന്ന നാമത്തിൽ  നൽകിയിരുന്ന വിരുന്നിൽ ആസമയത്തെ എല്ലാ പ്രസിഡൻറ്റ് അടക്കം ഇരു പാർട്ടിയിൽ നിന്നമുള്ള പ്രമുഖ നേതാക്കൾ സംബന്ധിച്ചിരുന്നു ഇത്തവണ കമല ആ ക്ഷണം നിരസിച്ചു.

മറ്റൊരു വിഷയം, നിരവധി കത്തോലിക്ക കൂട്ടുകെട്ടലുകൾ, കാട്ടുന്ന സ്വവർഗ വിവാഹ നിരാകരണം കൂടാതെ  ,അടുത്ത കാലങ്ങളിൽ പൊന്തിവന്നിട്ടുള്ള  ലിംഗ വിവേചന വ്യവസ്ഥികളുടെ  നിരസിക്കൽ. ഇതിനെയെല്ലാം കമല ഹാരിസ് പലയിടത്തും വിമർശിച്ചുണ്ട് . ഇപ്പോൾ ഒട്ടുമുക്കാൽ കത്തോലിക്കരുടെ  ഭയം കമല പ്രസിഡൻറ്റ് സ്ഥാനത്തു എത്തിയാൽ അവരുടെ മൂല്യങ്ങൾ സംരക്ഷിക്കപ്പെടുമോ എന്നതാണ് . DOJ അവരുടെ കീശയിൽ ആയിരിക്കുമല്ലോ. കൂടാതെ പുതിയ നിയമനങ്ങൾ ലഭിക്കുന്ന ജസ്റ്റിസ് വിഭാഗം?

 

Join WhatsApp News
Sunil 2024-10-15 19:08:15
Kamala's trump card is abortion. She believes that every woman has to have a right to abort even the last day of her pregnancy. Calling partial birth abortion, Kamala argues that a child can be slaughtered into several pieces while coming out of the womb and the mother should have a right for that. Catholic Church or no " human" being will agree with that.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക