Image

'കെ കരുണാകരന്റെ മകന് അവര്‍ സീറ്റ് കൊടുക്കില്ലെന്ന് ഞാൻ അപ്പോഴേ പറഞ്ഞില്ലേ! രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പദ്മജ വേണു​ഗോപാൽ

Published on 15 October, 2024
'കെ കരുണാകരന്റെ മകന് അവര്‍ സീറ്റ് കൊടുക്കില്ലെന്ന് ഞാൻ അപ്പോഴേ പറഞ്ഞില്ലേ! രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പദ്മജ വേണു​ഗോപാൽ

യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി  നേതാവ് പദ്മജ വേണു​ഗോപാൽ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുവെന്ന വാർത്ത വന്നതിന് പിന്നാലെയാണ് പദ്മജ വേണു​ഗോപാൽ രംഗത്തെത്തിയത്. പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാനെന്നും കെ. കരുണാകരന്റെ കുടുംബത്തെ, പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺ​ഗ്രസുകാർക്ക് കിട്ടിയുള്ളൂവെന്നും പദ്മജ ചോദിച്ചു. കെ കരുണാകരന്റെ മകന് അവർ സീറ്റ് കൊടുക്കില്ലെന്ന് ഞാൻ അപ്പോഴേ പറഞ്ഞില്ലേ എന്നും പത്മജ വേണുഗോപാല്‍ കുറിച്ചു. 
 

കുറിപ്പിന്റെ പൂർണ്ണരൂപം:

പാലക്കാട്‌ ശ്രീ രാഹുല്‍ മങ്കൂട്ടം മത്സരിക്കുന്നു എന്ന് കേട്ടു. ഞാൻ പറഞ്ഞതെല്ലാം ശരിയായി വരുന്നു. പാലക്കാട് ഒരു ആണ്‍കുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ? കെ.കരുണാകരന്റെ കുടുംബത്തെ (പ്രത്യേകിച്ച്‌ ഞങ്ങളുടെ അമ്മയെ) കരി വാരിപൂശിയ ഇയാളെ മാത്രമേ കോണ്‍ഗ്രെസ്സ്കാർക്ക് കിട്ടിയുള്ളൂ ഇലക്ഷന് മത്സരിപ്പിക്കാൻ? കെ.മുരളീധരന്റെ പേര് കേട്ടിരുന്നു. ഞാൻ അപ്പോഴേ പറഞ്ഞു കെ.കരുണാകരന്റെ മകന് അവർ സീറ്റ്‌ കൊടുക്കില്ല എന്ന്. പറഞ്ഞത് ശരിയായില്ലേ? പാലക്കാട്‌ ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ.മുരളീധരന് സീറ്റ്‌ നിഷേധിച്ചു ഇത് ആരും ഇല്ല എന്ന് പറയണ്ട. എന്റെ കൈയ്യില്‍ തെളിവുകള്‍ ഉണ്ട്. ഇത് നിഷേധിച്ചാല്‍ തെളിവ് സഹിതം പുറത്തു വിടാം

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസുമായിരിക്കും സ്ഥാനാര്‍ത്ഥികളാകുക എന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് പത്മജ വേണുഗോപാലിന്റെ പ്രതികരണം.

Join WhatsApp News
Rasak peedika 2024-10-15 21:56:03
ഇവരെ എന്തൊക്കെയാണ് വെളിവില്ലാതെ പുലമ്പുന്നത്. ഈ കരുണാകര കുടുംബത്തിന് ആങ്ങളക്കും പെങ്ങൾക്കും കോൺഗ്രസിൽ എന്തെല്ലാം വലിയ പദവികളാണ് കിട്ടിയിട്ടുള്ളത്. ഇനിയും പദവികൾക്ക് വേണ്ടിയുള്ള ദാഹം ആണോ? അടിയും തൊഴിയും കൊള്ളുന്ന പാവപ്പെട്ട മറ്റു കോൺഗ്രസുകാർക്കും എന്തെങ്കിലും എവിടെയെങ്കിലും ഒരു സീറ്റ് കിട്ടട്ടെ? പണ്ട് ടിക്ക് പാർട്ടി ഉണ്ടാക്കിയ കൂട്ടരാ. ? ഈ പുള്ളിക്കാരി ബിജെപിയിലേക്ക് എടുത്ത് ചാടി. എന്നിട്ട് വീണ്ടും മുറിമുറുക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക