Image

വൈറലാകാൻ ഏറ്റവും ഉയരമുള്ള പാലത്തില്‍ കയറാൻ ശ്രമം ; 26 കാരനായ ബ്രിട്ടിഷ് ഇൻഫ്ലുവൻസര്‍ക്ക് ദാരുണാന്ത്യം

Published on 15 October, 2024
വൈറലാകാൻ ഏറ്റവും ഉയരമുള്ള പാലത്തില്‍ കയറാൻ ശ്രമം ; 26 കാരനായ  ബ്രിട്ടിഷ് ഇൻഫ്ലുവൻസര്‍ക്ക് ദാരുണാന്ത്യം

മഡ്രിഡ്: സമൂഹ മാധ്യമത്തില്‍ വൈറലാകാൻ സ്പെയിനിലെ ഏറ്റവും ഉയരമുള്ള പാലത്തില്‍ കയറാൻ ശ്രമിച്ച ബ്രിട്ടിഷ് ഇൻഫ്ലുവൻസർക്ക് (26) ദാരുണാന്ത്യം.

കാസ്റ്റില്ല-ലാ മഞ്ച പാലത്തില്‍ കയറുന്നതിനിടെ യുവാവ് തെന്നി വീഴുകയായിരുന്നു. സെപ്റ്റംബർ 13ന് സുരക്ഷാ ഉപകരണങ്ങളൊന്നും ഇല്ലാതെയാണ് യുവാവ് പാലം കയറാൻ ശ്രമിച്ചത്.

തുടർന്ന് പാലത്തില്‍ നിന്നും തെന്നി വീണ് മരണം സംഭവിക്കുകയായിരുന്നു. അപകട സാധ്യതയുള്ളതിനാല്‍ പാലത്തില്‍ കയറുന്നത് കർശനമായി നിരോധിച്ചിരുന്നു. ഇതിനുള്ള മുന്നറിയിപ്പുകള്‍ ഇവിടെ ഉണ്ടായിരുന്നതായ് നഗര അധികാരികള്‍ അറിയിച്ചു.

യുവാവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മഡ്രിഡില്‍ നിന്ന് ഏകദേശം 70 മൈല്‍ തെക്ക് പടിഞ്ഞാറുള്ള തലവേര ഡി ലാ റീനയിലാണ് 630 അടി ഉയരമുള്ള പാലം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക