Image

മിനസോട്ടയിൽ പോസ്റ്റ് ഓഫീസിൽ മലയാളിയെ സഹപ്രവർത്തകൻ വെടിവച്ചു

Published on 15 October, 2024
മിനസോട്ടയിൽ പോസ്റ്റ് ഓഫീസിൽ മലയാളിയെ സഹപ്രവർത്തകൻ വെടിവച്ചു

മിനസോട്ട: സെൻ്റ് പോൾ പോസ്റ്റ് ഓഫീസ് ജീവനക്കാരൻ ഞായറാഴ്ച ഉച്ചയ്ക്ക് മലയാളി  സഹപ്രവർത്തകൻ   റോയ് വർഗീസിനെ (50)  പലവട്ടം വെടിവച്ചു. ഈഗനിൽ താമസിക്കുന്ന റോയ് വർഗീസിന്റെ പരുക്ക് ഗുരുതരമാണ്.  എങ്കിലും റോയ് വർഗീസിന്റെ നില 'അത്ഭുതകരമായി മെച്ചപ്പെടുന്നു'വെന്നു പോലീസ്  റിപ്പോർട്ടിൽ പറയുന്നു.  വെടിയേറ്റ മുറിവുകളിൽ ഭൂരിഭാഗവും പിന്നിലാണ് . ചൊവ്വാഴ്ച  വീണ്ടും  ശസ്ത്രക്രിയയ്ക്ക് വിധേയനാകും.

1715 വെസ്റ്റ് 7-ആം സ്ട്രീറ്റിലുള്ള യുഎസ് പോസ്റ്റ് ഓഫീസിൽ ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ്  വെടിവയ്പ്പ് ഉണ്ടായത്.  സെൻ്റ് പോൾ ഫയർഫോഴ്‌സ് സ്ഥലത്തെത്തി റോയ് വർഗീസിനെ   ആശുപത്രിയിലെത്തിച്ചു.  

ഓഫീസിൽ ജോലി ചെയ്യുന്നതിനിടെ  വെടിവച്ച 28 കാരനെ  പോസ്റ്റോഫീസിൽ നിന്ന്  ഒരു കിലോമീറ്റർ അകലെ നിന്ന്  പോലീസ്  പിടികൂടി.

വെടിവയ്പ്പിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല.

ഫെബ്രുവരിയിൽ ജോലിക്ക് കയറിയ അക്രമിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. അയാൾ മിക്കപ്പോഴും   തൻ്റെ ജോലി ചെയ്യാൻ വിസമ്മതിക്കുകയും സൂപ്പർവൈസറുമായി വഴക്കിടുകയും ചെയ്യുമെന്ന്   പോലീസ്  പറഞ്ഞു.  റാംസെ കൗണ്ടിയിൽ നിന്ന്  കൈത്തോക്ക്  കൈവശം വയ്ക്കാനുള്ള പെർമിറ്റ് ഇയാൾക്കുണ്ട്.

പ്രതിയെ താമസസ്ഥലത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. വലത് ഷൂവിൻ്റെ ലെയ്സിൽ രക്തം പുരണ്ടിരുന്നതായി പോലീസ്  പറയുന്നു.   ഇയാളുടെ വസതിയിൽ നിന്ന് ഒരു തോക്ക് കണ്ടെടുത്തു.
 
2021 ൽ അക്രമി    ജാനിറ്ററായി ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മേലുദ്യോഗസ്ഥനെ  കൊല്ലണമെന്നും ഇതിനായി ഒരാളെ ഏർപ്പെടുത്തുമെന്നും പറഞ്ഞത് കേസായിരുന്നു. അതിൽ   കുറ്റം സമ്മതിച്ച അയാളെ നല്ല നടപ്പിന് ശിക്ഷിക്കുകയായിരുന്നു. 

see: https://www.cbsnews.com/minnesota/news/st-paul-post-office-shooting/

ST. PAUL, Minn. (FOX 9) - An Eagan man is fighting for his life after being shot by a coworker at a St. Paul post office branch on Sunday.

Police say 50-year-old Roy Varghese was the man shot by a 28-year-old man while working at the post office along West 7th Street near I-35E in St. Paul Sunday afternoon.

Police say Varghese suffered life-threatening injuries after being shot multiple times.

The suspect was arrested about a mile away from the post office facility.

The circumstances leading up to the shooting are unclear. 

The suspect, who worked as a janitor at a senior facility in Edina at the time, told a coworker the boss should be killed and said he would "bring someone" in to kill the boss, the criminal complaint alleges.

He ultimately pled guilty in the case and was sentenced to probation.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക