Image

ബോംബ് ഭീഷണി: ഡല്‍ഹി- ചിക്കാഗോ എയര്‍ ഇന്ത്യ വിമാനം കാനഡയില്‍ ഇറക്കി

Published on 15 October, 2024
ബോംബ് ഭീഷണി:  ഡല്‍ഹി- ചിക്കാഗോ  എയര്‍ ഇന്ത്യ വിമാനം കാനഡയില്‍ ഇറക്കി

ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം കാനഡയില്‍ ഇറക്കി.  ഡല്‍ഹിയില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട AI 127 വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.

ഇതേ തുടര്‍ന്ന് വിമാനം വഴിതിരിച്ച്‌ കാനഡയിലെ ഇഖാലുയറ്റ് വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. 

ഓണ്‍ലൈനിലാണ് ബോംബ് സന്ദേശം ലഭിച്ചത്.
സുരക്ഷാ പ്രോട്ടോകോള്‍ അനുസരിച്ച്‌ വിമാനത്തെയും യാത്രക്കാരേയും വീണ്ടും പരിശോധിച്ച്‌ ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്. വിമാനത്താവളത്തിലെ ഏജന്‍സികളും പരിശോധനയ്ക്ക് സഹായിച്ചു. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിനും ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ അടയന്തരമായി ഇറക്കേണ്ടിവന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട AI  119 വിമാനത്തിനാണ് ഭീഷണി ലഭിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക