Image

ഇൻഡിഗോ വിമാനത്തിലും ബോംബ് ഭീഷണി

Published on 15 October, 2024
ഇൻഡിഗോ വിമാനത്തിലും ബോംബ് ഭീഷണി

ന്യൂഡല്‍ഹി: ദമാമില്‍ നിന്ന് ലഖ്‌നൗവിലേക്ക് പോയ ഇൻഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി. വിമാനം ജയ്പൂരില്‍ അടിയന്തര ലാൻഡിങ് നടത്തി.

എയർ ഇന്ത്യ വിമാനത്തിന് ഭീഷണി നേരിട്ടതിനു പിന്നാലെയാണ് ഇൻഡിഗോക്കും ബോംബ് ഭീഷണി. ഇന്ന് തന്നെ രണ്ടാമത്തെ വിമാനത്തിനാണ് ബോംബ് ഭീഷണി നേരിടുന്നത്.

നേരത്തെ എയർ ഇന്ത്യയുടെ ഡല്‍ഹി-ചിക്കാഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. വിമാനവും യാത്രക്കാരെയും വീണ്ടും പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായിരുന്നില്ലെന്നാണ് എയർ ഇന്ത്യയുടെ അറിയിപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക