Image

ധ്യാന്‍ ശ്രീനിവാസന്‍റെ 'ബുള്ളറ്റ് ഡയറീസ്’ ഒടിടിയിലേക്ക്

Published on 16 October, 2024
ധ്യാന്‍ ശ്രീനിവാസന്‍റെ  'ബുള്ളറ്റ് ഡയറീസ്’   ഒടിടിയിലേക്ക്

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചിത്രം ‘ബുള്ളറ്റ് ഡയറീസ്’ ഒടിടിയിലേക്ക്. കഴിഞ്ഞ ഡിസംബര്‍ റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്.

സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ്. സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ഒരു 64 മോഡല്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിനോടുള്ള നായക കഥാപാത്രത്തിന്‍റെ വൈകാരികമായ അടുപ്പമാണ് പ്രമേയം.

പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ 18 നാണ് ഒടിടി റിലീസ്. ആൻസണ്‍ പോള്‍, ജോണി ആന്‍റണി, ശ്രീകാന്ത് മുരളി, സലിം കുമാർ, അല്‍ത്താഫ് സലീം, ശ്രീലക്ഷ്മി, സുധീര്‍ കരമന, ഷാലു റഹിം, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂര്‍, കെ വി വി മനോജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക