Image

ഫോക്സ് ന്യൂസ് അഭിമുഖത്തിൽ ബെയറുടെ ചോദ്യങ്ങളിൽ കുലുങ്ങാതെ തീ പാറി ഹാരിസ് (പിപിഎം)

Published on 17 October, 2024
ഫോക്സ് ന്യൂസ് അഭിമുഖത്തിൽ ബെയറുടെ ചോദ്യങ്ങളിൽ കുലുങ്ങാതെ തീ പാറി ഹാരിസ് (പിപിഎം)

എതിരാളിയുടെ കോട്ടയിലേക്കു കടന്നു പൊരുതി കമലാ ഹാരിസ്. ഡെമോക്രാറ്റിക്‌ പാർട്ടി പണ്ടേ അയിത്തം കല്പിച്ച ഫോക്സ് ന്യൂസ് ചാനലുമായി വൈസ് പ്രസിഡന്റ് ബുധനാഴ്ച്ച അഭിമുഖത്തിന് ഇരുന്നത് ഓരോ വോട്ടും നിർണായകമാവുന്ന തിരഞ്ഞെടുപ്പിൽ ചോരാൻ ഇടയുള്ള റിപ്പബ്ലിക്കൻ വോട്ടുകൾ ചോർത്താൻ തന്നെ. ആദ്യന്തം  പോരാട്ടം തന്നെ ആയിരുന്നു ബ്രെറ്റ് ബെയർ നടത്തിയ അഭിമുഖം.

ബൈഡൻ-ഹാരിസ് ഭരണകൂടത്തിനു ദൗർബല്യമുളള കുടിയേറ്റ വിഷയം, പ്രസിഡന്റിന്റെ മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങൾ ബെയർ എറിഞ്ഞപ്പോൾ ഹാരിസ് ചടുലമായി പ്രതികരിച്ചു. ഡൊണാൾഡ് ട്രംപിനെ കടന്നാക്രമിക്കാനും അവർ മറന്നില്ല.

ബൈഡന്റെ ആരോഗ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ഹാരിസ് പറഞ്ഞു: "അദ്ദേഹം മത്സരിക്കുന്നില്ല. ഡൊണാൾഡ് ട്രംപ് ആണ് മത്സരിക്കുന്നത്. (78 വയസുള്ള) അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് സംസാരിക്കാം."

ബൈഡൻ ഭരണം ആരംഭിച്ച ശേഷം അതിർത്തി കടന്നുവന്ന അനധികൃത കുടിയേറ്റക്കാർ എത്രയെന്നു ചോദിച്ചാണ് ബെയർ തുടങ്ങിയത്. ആ വിഷയം പലകുറി ആവർത്തിക്കയും ചെയ്തു.

 ബിൽ കോൺഗ്രസിൽ തടഞ്ഞിട്ടത് ട്രംപ് 

"നമ്മുടെ കുടിയേറ്റ സംവിധാനം പൊളിഞ്ഞ നിലയിലാണ്," ഹാരിസ് പറഞ്ഞു. "അത് ഡൊണാൾഡ് ട്രംപ് ഭരണകാലത്തും അതിനു മുൻപും അങ്ങിനെ ആയിരുന്നു. നമ്മൾ സത്യം മറക്കരുത്."

കുടിയേറ്റ നിയമം പരിഷ്‌കരിക്കാൻ ഇരു പാർട്ടികളും തമ്മിൽ ധാരണയിൽ കൊണ്ടു വന്ന ബിൽ കോൺഗ്രസിൽ തടഞ്ഞിട്ടത് ട്രംപ് ആണെന്ന് അവർ ഓർമിപ്പിച്ചു.

ഒട്ടനവധി അമേരിക്കക്കാർ ട്രംപിനു പിന്തുണ നൽകുന്നുണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടി ബെയർ ചോദിച്ചു: "അവരെന്താ വിവരം കെട്ടവരാണോ?"

ഹാരിസ് പറഞ്ഞു: "ദൈവമേ, ഞാൻ ഒരിക്കലും അമേരിക്കൻ ജനതയെ കുറിച്ച് അങ്ങിനെ പറയില്ല. "അദ്ദേഹമാണ് അമേരിക്കൻ ജനതയെ ചെറുതാക്കാനും വില കെടുത്താനും ശ്രമിക്കുന്നത്." 
അനധികൃതമായി അതിർത്തി കടക്കുന്നവരുടെ മേൽ നടപടി വേണ്ട എന്ന് 2019ൽ ഹാരിസ് പറഞ്ഞുവെന്നു ബെയർ ചൂണ്ടിക്കാട്ടി. ഹാരിസ് പറഞ്ഞു: "അതിൽ ഞാൻ വിശ്വസിക്കുന്നില്ല. വൈസ് പ്രസിഡന്റ് എന്ന നിലയിൽ ഞാൻ അത്തരം നടപടികൾ എടുത്തിട്ടുമില്ല."

'ഞാൻ പുതിയ നേതൃത്വ തലമുറയിൽ'

ബൈഡന്റെ നടപടികളിൽ നിന്നു വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാമായിരുന്നു എന്ന് തനിക്കു തോന്നിയിട്ടില്ലെന്ന ഹാരിസിന്റെ പ്രസ്താവന ബെയർ ഓർമിപ്പിച്ചു. "ഞാൻ വ്യക്തമാക്കാം," ഹാരിസ് പറഞ്ഞു. "എന്റെ പ്രസിഡൻസി ജോ ബൈഡന്റെ പ്രസിഡൻസിയുടെ തുടർച്ച ആവില്ല. ഓരോ പുതിയ പ്രസിഡന്റിനെയും പോലെ ഞാനും എന്റെ ജീവിതാനുഭവങ്ങളും തൊഴിൽ പരിചയവും പുത്തൻ ആശയങ്ങളും പ്രയോജനപ്പെടുത്തും. ഞാൻ പുതിയ നേതൃത്വ തലമുറയിൽ പെടുന്നയാളാണ്."  

ബൈഡന്റെ മാനസികമായ കഴിവുകൾ കുറഞ്ഞതായി എപ്പോഴാണ് ശ്രദ്ധിച്ചതെന്നു ചോദിച്ചപ്പോൾ മറുപടി ഇതായിരുന്നു: "അമേരിക്കൻ ജനതയ്ക്കു വേണ്ടി അതിപ്രധാന തീരുമാനങ്ങൾ എടുക്കാൻ കൃത്യമായ  തിരിച്ചറിവും അനുഭവ സമ്പത്തും അദ്ദേഹത്തിനുണ്ട്."

ട്രംപ് രണ്ടാമതൊരു ഡിബേറ്റിനു തയാറില്ലെന്നു വ്യക്തമാക്കിയിരിക്കെ കൂടുതൽ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുക എന്ന തീരുമാനത്തിലാണ് ഹാരിസ്. ഫോക്‌സിൽ അവരെ പൊരിക്കുമെന്നു ഡെമോക്രറ്റുകൾക്കു ആശങ്ക ഉണ്ടായിരുന്നെങ്കിലും ആ വെല്ലുവിളി ഏറ്റെടുക്കേണ്ടത് മല്സരത്തിന്റെ സ്വഭാവം കണ്ടപ്പോൾ ഹാരിസ് തീരുമാനിക്കുകയായിരുന്നു.

സ്വിങ് സ്റ്റേറ്റായ പെൻസിൽവേനിയയിൽ വച്ചാണ് അഭിമുഖം നടന്നത്.  

'പ്ളീസ്, ഞാൻ പൂർത്തിയാക്കട്ടെ'

മറുപടി പറയുമ്പോൾ ഇടയ്ക്കു കയറാൻ ശ്രമിച്ച ബെയറോഡ് അവർ കർശനമായി തന്നെ പറഞ്ഞു: "'പ്ളീസ്, ഞാൻ പൂർത്തിയാക്കട്ടെ. താങ്കൾ അതിനു എന്നെ അനുവദിക്കണം." ബെയർ ക്ഷമ ചോദിച്ചപ്പോൾ ഹാരിസ് പറഞ്ഞു: "ഈ സംഭാഷണം വസ്തുതകളുടെ പൂർണമായ വിലയിരുത്തലിൽ അടിസ്ഥാനമാക്കി ഉള്ളതാവണം എന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു."

രാജ്യത്തിൻറെ ശതൃക്കൾ ഉള്ളിൽ തന്നെ ഉണ്ടെന്നും അവർക്കെതിരെ സൈന്യത്തെ ഉപയോഗിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നതു ഹാരിസ് ഉന്നയിച്ചു. രണ്ടാമതൊരു ട്രംപ് പ്രസിഡൻസി കൊണ്ടുവരാൻ പോകുന്ന അപകടങ്ങളെ ഉയർത്തിക്കാട്ടാൻ ആയിരുന്നു അത്. മുൻ പ്രസിഡന്റ് ഓവൽ ഓഫിസിൽ പക പോകാനുളള പരിപാടികളിൽ ആയിരിക്കും കേന്ദ്രീകരിക്കുക എന്നവർ ചൂണ്ടിക്കാട്ടി. "നിങ്ങളെ കുറിച്ചല്ല അദ്ദേഹത്തിനു ചിന്ത. അദ്ദേഹത്തെ കുറിച്ച് മാത്രമാണ്."

"ഇതൊരു ജനാധിപത്യമാണ്," ഹാരിസ് പറഞ്ഞു. "ജനാധിപത്യത്തിൽ പ്രസിഡന്റ് വിമർശനം കേൾക്കാൻ തയാറാവണം. വിമർശകരെ അടച്ചുപൂട്ടുകയല്ല ചെയ്യേണ്ടത്."

അനധികൃത കുടിയേറ്റക്കാർ രണ്ടു സ്ത്രീകളെ വധിച്ചെന്നു ബെയർ ചൂണ്ടിക്കാട്ടിയപ്പോൾ ആ കുടുംബങ്ങളോട് ദുഃഖം അറിയിക്കുന്നുവെന്നു ഹാരിസ് പറഞ്ഞു.

Harris faces tough interview on Fox 

Join WhatsApp News
Sunil 2024-10-17 11:36:22
Kamala was so pathetic. I feel real sorry for her. She just wanted to deliver some prepared statements and the very first question was about how many million illegal criminals entered into our country. She started to talk about some bill which never passed because of Donald Trump. It was a big mistake Kamala agreed to appear at Fox news. She was a big loser last eve.
Hi Shame 2024-10-17 13:20:39
Eloquent and fiery speeches will not solve the problems of the country and she was there for the last three and half years and we did not see her fiery action for the country
Mathew V. Zacharia, New yorker 2024-10-17 17:00:01
Kama Harris in Fox News. She never answered to any questions . For example, how many crossed ilegaly.?. BLAMING AND ACCUSING Trump. SHE IS THE PRIME EXAMPLE OF THE RENOWNED clasic novel and movie (Peter seller) " gardner " . Be wise and make MAKE AMERICA GREAT! MATHEW V. ZACHARIA, NEW YORKER.
Jacob 2024-10-17 21:33:35
On day 1, Joe Biden and Kamala Harris announced the southern border and all migrants are welcome. Now 75 percent of violent crimes in New York City are committed by illegal migrants ushered in by border Czar Kamala Harris.
Smart definition 2024-10-17 21:50:51
With age comes wisdom. Mr. Mathew V. Zachariah is an excellent example. Then there is the “ Nattellillavelil” who just wants to write. What a waste of the reader’s time!
Geo Maga 2024-10-17 21:53:26
Hi Friends, Did you watch Kamals Madam's interview with Brett Baier? If not, please watch it on you-tube. She proved not only incompetent, but also a stupid liar. Kamala said Mike Pence endorsed her. Pence came on public television and said 'he will never vote for Kamala, she is the worst candidate.' Few Malayalees achayans and aunties are excited to hear Kamala's offer for sex change. Kamala administration will pay for sex change operation. Man can surgically remove his penis and surgically receive a vagina. Woman can surgically get a penis. Is Kamala crazy? What qualification she has other than Iran loving Hussein Obama's pet?
John 2024-10-18 00:07:50
Her interview was offensive to all news media. She answered none of the questions Fred Byer asked. She was prepared to say whatever she wanted to say. Most answers were simply trash Trump. If people who watched the interview are ignorant or stupid then her performance was wonderful.
Mathew V 2024-10-18 01:12:28
All bullshit aside from all those working for the Faux News for the Dumb Fux of America, Kamala Harris was direct, firm, forceful and strong in her responses to mostly gotcha questions and she just ripped Brett Baier a new asshole to put it succinctly!
Observer 2024-10-18 01:45:25
So happy to see that large number of Keralites with common sense are coming forward and talk about the incompetent lady who runs for the American Presidency. Like Geo said there are few eunuchs still supporting Kamala with the hope of getting free sex change operation if she wins the election. Who in the right mind can support Kamala who screwed up everything in this country for the past 4 years. Is there a single accomplishment she can claim. If anyone ask any question all she can say is 'Trump did that, Trump did this.' When Brett Baier asked, 'what did you do for the past three and a half years her answer was 'Trump was running.' What a low life! What a disgrace! Biden with his demented brain could have done far better than this lady.
George Mathew 2024-10-18 02:05:27
Whatever you guys, the interview was watched by 7.1 million people as opposed to 2 million regular watchers. It’s not the question and answers important. It’s the courage to walk into lion's den and invite the her haters to join her to defeat Trump for the sake of country and Republican Party. I am a tru Republican but won’t vote for Trump. There are so many Harris Republicans like Reagan had, ‘Regan Demonstrate.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക