Image

പ്രേക്ഷക ഹൃദയങ്ങൾ കവർന്ന് ദൂരത്തിലേക്ക് ദൂരം

Published on 17 October, 2024
പ്രേക്ഷക ഹൃദയങ്ങൾ കവർന്ന് ദൂരത്തിലേക്ക് ദൂരം

വിമൽ കുമാർ സംവിധാനം ചെയ്ത പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ച ലഘു ചിത്രം ദൂരം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി സൈന യുട്യൂബ് ചാനലിൽ മുന്നേറുന്നു.
പൃഥിരാജ്, കുഞ്ചാക്കോ ബോബൻ , ടോവിനോ തോമസ് തുടങ്ങി നിരവധി മുൻ നിര താരങ്ങളുടെ പിന്തുണയോടകൂടിയാണ് ദൂരം പ്രദർശനം ആരംഭിച്ചിരിക്കുന്നത്. തുടക്കത്തിൽ തന്നെ പതിനായിര കണക്കിന് ആളുകളാണ് ദൂരം കണ്ടത്.
പണവും ബന്ധുക്കളും ഉണ്ടായിരുന്നിട്ടും തനിച്ചാകപ്പെട്ട പെൺകുട്ടിയുടെ കഥയാണ് ദൂരം പറയുന്നത്. മികച്ച ഛായാഗ്രഹണവും അഭിനേതാക്കളുടെ കഴിവുറ്റ പ്രകടനവും ദൂരത്തിനെ മറ്റൊരു തലത്തിലേയ്ക്ക് ഉയർത്തിയിരിക്കുന്നു

വാർത്ത അയച്ചത്:ശങ്കരൻകുട്ടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക