Image

നവീന്‍ ബാബുവിന് എതിരായ പരാതി ലഭിച്ചത് അദ്ദേഹത്തിന്റെ മരണ ശേഷം; സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം

Published on 17 October, 2024
നവീന്‍ ബാബുവിന് എതിരായ പരാതി ലഭിച്ചത് അദ്ദേഹത്തിന്റെ മരണ ശേഷം; സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം

കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തതിന് ശേഷമാണ് അദ്ദേഹത്തിനെതിരായ പരാതി ലഭിച്ചതെന്ന് റിപ്പോര്‍ട്ട്. നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് പമ്പുടമ വി.വി പ്രശാന്തന്‍ പരാതി നല്‍കിയത്, നവീന്റെ മരണത്തിന് ശേഷമാണെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രശാന്തന്‍ കൈക്കൂലി നല്‍കി എന്ന പരാതിയിലും അന്വേഷണം നടത്തും. കോഴിക്കോട് യൂണിറ്റ് എസ്പിക്കാണ് അന്വേഷണച്ചുമതല.

അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണ് കേസില്‍ ചേര്‍ത്തിരിക്കുന്നത്. നവീന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ പി.പി ദിവ്യ അഴിമതി ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക