Image

ലൈംഗിക അതിക്രമ കേസുകളിൽ ലോസ് ആഞ്ചലസ്‌ അതിരൂപത $880 മില്യൺ നഷ്ടപരിഹാരം നൽകും (പിപിഎം)

Published on 17 October, 2024
ലൈംഗിക അതിക്രമ കേസുകളിൽ  ലോസ്  ആഞ്ചലസ്‌  അതിരൂപത $880 മില്യൺ നഷ്ടപരിഹാരം നൽകും (പിപിഎം)

പതിറ്റാണ്ടുകൾ പഴക്കമുളള ലൈംഗിക അതിക്രമ കേസുകളിൽ $880 മില്യൺ നഷ്ടപരിഹാരം നൽകാൻ ലോസ് ആഞ്ചലസ്‌ ആർച് ഡയോസിസ് സമ്മതിച്ചു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ ഒരു കത്തോലിക്കാ അതിരൂപത ഇന്നു വരെ നൽകിയിട്ടുള്ള ഏറ്റവും വലിയ തുകയാണിത്.

"ഓരോ സംഭവത്തിനും ഞാൻ ദുഖിക്കുന്നു, എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും," ആർച് ബിഷപ് ഹോസെ എച്. ഗോമസ് പറഞ്ഞു. "എന്റെ പ്രതീക്ഷ ഈ പണം കുറെ പുരുഷന്മാർക്കും സ്ത്രീകൾക്കും അവർ അനുഭവിച്ച ദുരിതത്തിനു കുറച്ചെങ്കിലും നഷ്ടപരിഹാരം ആവുമെന്നാണ്."  

ഭീകരമായ ലൈംഗിക അതിക്രമമാണ് പുരോഹിതന്മാർ നടത്തിയതെന്നു 1,353 പേരാണ് പരാതിപ്പെട്ടത്. 450 പുരോഹിതന്മാർക്കെതിരെ ആരോപണം ഉണ്ടായി. അര നൂറ്റാണ്ടോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഈ തീർപ്പുണ്ടായത്.  

നേരത്തെ സഭ നൽകിയ $740 മില്യൺ കൂടി കൂട്ടുമ്പോൾ മൊത്തം നഷ്ടപരിഹാരം $1.5 ബില്യൺ ആവും.  

ഇരകളിൽ പലരും ജീവിച്ചിരിപ്പില്ല. പലർക്കും പ്രായം ഏറെയായി.  


LA  archdiocese will pay  $880 million to sex abuse victims 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക