Image

ഒടുവില്‍ കങ്കണയുടെ 'എമര്‍ജന്‍സി'ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്; വൈകാതെ തിയറ്ററുകളിലേയ്ക്ക്‌

Published on 17 October, 2024
ഒടുവില്‍ കങ്കണയുടെ 'എമര്‍ജന്‍സി'ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്; വൈകാതെ തിയറ്ററുകളിലേയ്ക്ക്‌

കങ്കണ റണൗട്ട് നായികയായും, സംവിധായികയായും, നിര്‍മ്മാതാവായും പ്രവര്‍ത്തിച്ച 'എമര്‍ജന്‍സി'ക്ക് ഒടുവില്‍ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതം ആസ്പദമാക്കിയെടുത്ത ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് തരണമെങ്കില്‍ ഏതാനും ഭാഗങ്ങളില്‍ മാറ്റം വരുത്തണമെന്ന് സെന്‍സര്‍ ബോര്‍ഡ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ രംഗങ്ങള്‍ മാറ്റുന്നത് സിനിമയെ നശിപ്പിക്കുമെന്നായിരുന്നു കങ്കണയുടെ നിലപാട്. പിന്നാലെ റിലീസ് നീളുന്നതില്‍ കങ്കണ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നാണ് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി കങ്കണ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. സിനിമയുടെ റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.

സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് നിര്‍മാണക്കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 13 മാറ്റങ്ങളാണ് ബോര്‍ഡ് സിനിമയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക