Image

എട്ടാം ക്ലാസില്‍ ഈ വര്‍ഷവും, ഒമ്പത്, പത്ത് ക്ലാസുകളില്‍ വരും വര്‍ഷങ്ങളിലും സബ്ജക്ടിന് 'മിനിമം മാര്‍ക്ക്' സമ്പ്രദായം നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

Published on 17 October, 2024
എട്ടാം ക്ലാസില്‍ ഈ വര്‍ഷവും, ഒമ്പത്, പത്ത് ക്ലാസുകളില്‍ വരും വര്‍ഷങ്ങളിലും സബ്ജക്ടിന് 'മിനിമം മാര്‍ക്ക്' സമ്പ്രദായം നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

എട്ടാം ക്ലാസില്‍ ഈ വര്‍ഷവും, ഒമ്പതില്‍ അടുത്ത വര്‍ഷവും, പത്താം ക്ലാസില്‍ അതിന്റെ അടുത്ത വര്‍ഷവും 'സബ്ജക്ട് മിനിമം' രീതി നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഓരോ വിഷയത്തിനും മിനിമം മാര്‍ക്ക് ഏര്‍പ്പാടാക്കുന്ന സമ്പ്രദായമാണ് സബ്ജക്ട് മിനിമം. ഒരു കുട്ടിക്ക് ഏതെങ്കിലും വിഷയത്തില്‍ മിനിമം മാര്‍ക്ക് ലഭിച്ചില്ലെങ്കില്‍ രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാന്‍ സംവിധാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കുട്ടികള്‍ ഒരു വിഷയത്തിലും മോശമാകാന്‍ പാടില്ലെന്നും, എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് വാങ്ങണമെന്നും മന്ത്രി വ്യക്തമാക്കി. ഓള്‍ പ്രൊമോഷനില്‍ മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ ഭിന്നസേഷിക്കാരായ കുട്ടികളുടെ അധ്യാപകര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുന്നതും, സ്‌കൂളുകളില്‍ കൂടുതല്‍ ഉപകരണങ്ങള്‍ നല്‍കുന്നതും സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക